'ഇനി കൂടുതൽ ചർച്ചകൾക്ക് തയ്യാറല്ല'; ഇസ്രയേൽ ആക്രമണം നിർത്തിയാൽ മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തയ്യാറെന്ന് ഹമാസ്

ഇസ്രയേൽ തങ്ങളുടെ ആക്രമണം നിർത്തിയാൽ മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തയ്യാറെന്ന് ഹമാസ്. ഈ വിവരം മധ്യസ്ഥ ചർച്ചയ്ക്ക് മുൻകൈയെടുക്കുന്നവരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കി. ഇസ്രയേൽ ഇപ്പോഴും ആക്രമണം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറല്ലെന്നും ഹമാസ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

ഈജിപ്‌തും ഖത്തറും തമ്മിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്കിടെയാണ് ഹമാസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ യുദ്ധം നിർത്തിയാൽ ബന്ദികളേയും തടവുകാരേയും പരസ്‌പരം കൈമാറുന്നതടക്കമുള്ള മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങൾ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കി. ഹമാസിലെ ജനങ്ങൾ ആക്രമണം, ഉപരോധം, പട്ടിണി, വംശഹത്യ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഇസ്രയേൽ ഇപ്പോഴും വെടിനിർത്തലിന് തയ്യാറായിട്ടില്ല എന്നും ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽ സഹകരിക്കാൻ ഹമാസും പലസ്തീനിലെ മറ്റ് സംഘടനകളും തയ്യാറല്ലെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസ് നേരത്തേ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഇസ്രയേൽ നിലപാട് എടുത്തിരുന്നു. ഇസ്രയേൽ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച തീവ്രവാദി സംഘത്തെ ഉന്മൂലനം ചെയ്യുമെന്നായിരുന്നു ഇസ്രയേൽ അന്ന് പറഞ്ഞത്. അതേസമയം, തങ്ങൾ റാഫ ആക്രമിച്ചത് ബന്ദികളേയും തടവുകാരേയും മോചിപ്പിക്കാനും ഹമാസ് തീവ്രവാദികളെ വധിക്കാനും ലക്ഷ്യംവെച്ചാണെന്ന് ഇസ്രയേൽ പറഞ്ഞു.

ഏഴു മാസമായി തുടരുന്ന ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ലോകരാജ്യങ്ങളുടെ ഇടപെടൽ കാര്യക്ഷമമായി തുടരുകയാണ്. എന്നാൽ ഇരുരാജ്യങ്ങളും പരസ്‌പരം പഴിചാരുന്നതുമൂലം സമാധാന ചർച്ചകൾ എവിടെയും എത്താതെ പോകുകയാണ്. ഈ സാഹചര്യത്തിലാണ് വ്യവസ്ഥകൾ അംഗീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വെടിനിർത്തൽ നിർദേശം ലംഘിച്ച് ഇസ്രയേൽ, ഗാസയിലെ നഗരമായ റാഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹമാസിൻ്റെ പുതിയ വെളിപ്പെടുത്തൽ. പലസ്തീൻ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 36,000 പേർക്കാണ് ജീവൻ നഷ്ടമായത്.

Latest Stories

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; പ്രവര്‍ത്തകരുടെ വിമാരം മാനിക്കുന്നു; മഹാവികാസ് അഘാഡി സഖ്യം തള്ളി സഞ്ജയ് റാവുത്ത്

'എനിക്കും ആ പ്രായത്തിൽ ഒരു കുട്ടിയുണ്ട്; അച്ഛൻ്റെ വികാരം എനിക്ക് മനസിലാകില്ലേ?'; അല്ലു അർജുൻ

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി