'ഹമാസ് ഇനി ഒരിക്കലും മടങ്ങിവരില്ല'; യുദ്ധക്കുപ്പായത്തിൽ ഗാസയിൽ നെതന്യാഹുവിന്റെ അപൂർവ സന്ദർശനം

ഗാസയിൽ അപൂർവ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ ഹമാസ് ഇനി ഒരിക്കലും ​പലസ്തീൻ ഭരിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേൽ സൈന്യത്തിന്റെ കരയിലെ പ്രവർത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങൾ അറിയാനാണ് നെതന്യാഹു ഗാസ സന്ദർശിച്ചത്. പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും നെതന്യാഹുവിനെ അനുഗമിച്ചു.

യുദ്ധക്കുപ്പായവും ബാലിസ്റ്റിക് ഹെൽമറ്റും ധരിച്ച് ഗാസയിലെത്തിയ നെതന്യാഹു ഹമാസ് മടങ്ങിവരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇസ്രയേൽ സായുധ സേന ഹമാസിൻ്റെ സൈനിക ശേഷി പൂർണ്ണമായും നശിപ്പിച്ചെന്ന് പറഞ്ഞ നെതന്യാഹു, ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന തൻ്റെ പ്രതിജ്ഞ ആവ‍ർത്തിക്കുകയും ചെയ്തു.

ഗാസയിൽ കാണാതായ 101 ഇസ്രായേലി ബന്ദികൾക്കായുള്ള തിരച്ചിൽ തുടരുമെന്നും ബന്ദികളാക്കപ്പെട്ട ഓരോ വ്യക്തിക്കും 5 മില്യൺ ഡോളർ പ്രതിഫലം നൽകുമെന്നും നെതന്യാഹു അറിയിച്ചു. ഇസ്രായേലികളായ ബന്ദികളെ ഉപദ്രവിക്കാൻ ധൈര്യപ്പെടുന്നവരുടെ തലയിൽ രക്തം പുരളുമെന്നും അവരെ വേട്ടയാടി പിടിക്കുമെന്നും ഹമാസിന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ഗാസയിലെ ഒരു കടൽത്തീരത്ത് നിന്ന് നേതാണിത്‌ ഇക്കാര്യങ്ങൾ സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

Latest Stories

എന്റെ പൊന്ന് കോഹ്‌ലി ഇങ്ങനെ ഹാർട്ട് അറ്റാക്ക് തരല്ലേ, എആർ റഹ്‍മാന് പിന്നാലെ ഞെട്ടിച്ച് നിഗൂഡ പോസ്റ്റുമായി സൂപ്പർതാരം; ആരാധകർക്ക് ഷോക്ക്

മോഹന്‍ലാല്‍ തിരിതെളിച്ചു, മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് ശ്രീലങ്കയില്‍ തുടക്കം

അധ്യാപികയെ ക്ലാസില്‍ കയറി കൊലപ്പെടുത്തിയ പ്രതി പിടിയില്‍; ക്രൂര കൃത്യം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്

ആരോഗ്യ വകുപ്പിന്റെ റെയ്ഡ്; തൃശൂരിൽ പഴകിയ ഭക്ഷണത്തിന് 5 ഹോട്ടലുകൾക്ക് പിഴ, 21 ഹോട്ടലുകൾക്ക് നോട്ടീസ്

ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടര്‍ന്നേക്കും; കേന്ദ്ര സര്‍ക്കാര്‍ കാലവധി നീട്ടി നല്‍കുമെന്ന് റിപ്പോര്‍ട്ട്; ഉത്തരവിറങ്ങിയാല്‍ ചരിത്രം

നാലാം ഏകദിനത്തിലെ പൊരിഞ്ഞ അടി കിട്ടിയതിന് പിന്നാലെ ജെറാൾഡ് കോട്സിക്ക് അടുത്ത പണി, ശിക്ഷ നൽകി ഐസിസി; കാരണം ഇങ്ങനെ

'ആ വാക്കുകള്‍ വേദനപ്പിച്ചു'; കൈരളിയോട് ക്ഷമ ചോദിച്ച് ഷാജി കൈലാസ്

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിത്തം; ബംഗളൂരുവില്‍ യുവതിക്ക് ദാരുണാന്ത്യം

പാ​ല​ക്കാ​ട് പോളിങ് മന്ദഗതിയിൽ; നഗരത്തിലെ ബൂത്തുകളിൽ പോളിങ് കുറവ്, ഗ്രാമങ്ങളിൽ വോട്ടർമാരുടെ നീണ്ടനിര

'ഉപദേശങ്ങളുമായി ആരും ചെല്ലണ്ട, കരയുന്ന ഇമോജികളിടാന്‍ ആര്‍ക്കും അവകാശമില്ല'; പ്രതികരികണവുമായി റഹ്‌മാന്റെ മകള്‍