മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്തു

ഇന്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്ത് നോര്‍വേ സര്‍വകലാശാല. ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള കര്‍വാന്‍-ഇ-മൊഹാബത്ത് എന്ന സംഘടനയാണ് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

അഞ്ചംഗ സമിതിയാണ് തീരുമാനം എടുത്തത്. പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓസ്ലോയുടെ ഡയറക്ടര്‍മാര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന സമിതിക്ക് അവരുടെ വ്യക്തിപരമായ ശുപാര്‍ശകള്‍ നല്‍കാറുണ്ട്. നിലവിലെ ഡയറക്ടര്‍ ഹെന്റിക് ഉര്‍ദാലാണ് ശുപാര്‍ശ പട്ടിക സമര്‍പ്പിച്ചത്. മതതീവ്രവാദത്തിനെതിരെ പോരാടുന്നതിനും മതാന്തര സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും ഹര്‍ഷ് മന്ദര്‍ നല്‍കിയ സംഭാവനകള്‍ക്കാണ് അഞ്ച് പേരുകളുടെ പട്ടികയില്‍ അദ്ദേഹത്തെയും സര്‍വകലാശാല ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മോദി സര്‍ക്കാര്‍ എങ്ങനെയാണ് രാജ്യത്തെ മുസ്ലീങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കിയതെന്നും പിആര്‍ഐഒ ചര്‍ച്ച ചെയ്തു. എഴുത്തുകാരനും ആക്ടിവിസ്റ്റും ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടറുമായ ഹര്‍ഷ് മന്ദര്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരെ പിന്തുണയ്ക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കര്‍വാന്‍-ഇ-മൊഹബത്ത് (കാരവന്‍ ഓഫ് ലവ്) എന്ന കാമ്പെയ്ന്‍ ആരംഭിച്ചതാണ് സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യാന്‍ പിആര്‍ഐഒയെ പ്രേരിപ്പിച്ചത്.

Latest Stories

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ബിസിസിഐ സെക്രട്ടറി തിരഞ്ഞെടുപ്പ് ജനുവരി 12 ന്, യോഗം മുംബൈയില്‍