ഉക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശം കൂടുതല്‍ ശക്തമായി തുടരുമ്പോള്‍ തനിക്ക് ഭയമില്ലെന്നും കീവില്‍ തന്നെ ഉണ്ടെന്നും അറിയിച്ച് പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. താമസസ്ഥലം വെളിപ്പെടുത്തികൊണ്ടുള്ള വീഡിയോ പങ്കുവെച്ച് സമൂഹ മാധ്യമത്തിലൂടെയാണ് സെലന്‍സ്‌കി രംഗത്തെത്തിയത്.
താന്‍ ഒളിവിലല്ല. കീവിലെ ബങ്കോവ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ആരെയും ഭയവുമില്ല. ദേശ സ്‌നേഹത്തിലുള്ള യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ ജയിക്കാന്‍ വേണ്ടി സാധ്യമാകുന്നതെല്ലാം ചെയ്യും എന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
അതേ സമയം യുദ്ധം ആരംഭിച്ചതിന് ശേഷം സെലന്‍സ്‌കിയ്ക്ക് നേരെ മൂന്ന് കൊലപാതക ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം അദ്ദേഹം അതിജീവിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ആക്രമണം ശക്തമായി തുടരുകയാണ്. സുമിയിലെ ജനവാസ മേഖലയില്‍ റഷ്യന്‍ ആക്രണം ഉണ്ടായി.
രണ്ട് കുട്ടികളടക്കം 9 പേരാണ് റഷ്യയുടെ ആക്രമണത്തില്‍ മരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നാലാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.