ലക്ഷ്യം നെതന്യാഹു? ഇസ്രയേൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം

ഹമാസ് തലവൻ യഹ്യ സിൻവറിൻ്റെ വധത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതി ലക്ഷ്യംവച്ച് ഡ്രോൺ ആക്രമണം. ലെബനനിൽ നിന്ന് വിക്ഷേപിച്ച ഡ്രോണാണ് നെതന്യാഹുവിന്റെ വസതിക്ക് സമീപം പൊട്ടിത്തെറിച്ചത്. ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും ഭാര്യയും ആരും തന്നെ വസതിയിൽ ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തിൽ ആർക്കും പരിക്കുകൾ ഇല്ലെന്നും പ്രധാനമന്ത്രിയുടെ വക്‌താവ് അറിയിച്ചു.

ഇന്ന് രാവിലെയായിരുന്നു ഹിസ്ബുള്ളയുടെ അപ്രതീക്ഷിത ആക്രമണം. മൂന്ന് ഡ്രോണുകളാണ് ലെബനനിൽ നിന്ന് വിക്ഷേപിച്ചത് ഇതിൽ രണ്ടെണ്ണം ഇസ്രയേൽ വ്യോമസേന തകർത്തു. മൂന്നാമത്തേതാണ് നെതന്യാഹുവിന്റെ വസതിക്ക് സമീപം കെട്ടിടത്തിൽ പതിച്ച് സ്ഫോടനമുണ്ടായത്. ഡ്രോൺ ആക്രമണത്തിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു.

ലെബനനിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സീസേറിയയിലാണ് നെതന്യാഹുവിൻ്റെ വസതി. ഇസ്രയേലിനെതിരെയുള്ള ആക്രമണം കൂടുതൽ ശക്തമാക്കിയെന്നും സിൻവറിൻ്റെ മരണത്തോടെ യുദ്ധം അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചെന്നും ഹിസ്ബുല്ല പ്രസ്‌താവനയിറക്കിയിരുന്നു. എന്നാൽ ബന്ദികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിനു തടസം നിന്നയാളാണ് യഹ്യ സിൻവറെന്നും ഹമാസ് ആയുധം താഴെവയ്ക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്താൽ നാളെത്തന്നെ യുദ്ധം അവസാനിപ്പിക്കുമെന്നും ഗാസയെ അഭിസംബോധന ചെയ്‌ത നെതന്യാഹു പറഞ്ഞിരുന്നു.

Latest Stories

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്

BGT 2024-25: അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍: ശ്രദ്ധനേടി ലിയോണിന്റെ പ്രതികരണം

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; ജനുവരി 3ന് മടങ്ങിയെത്തണം; ജാമ്യം സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍