സംഗീത പരിപാടിയില്‍ ഹിജാബ് ധരിച്ചില്ല; ഇറാന്‍ ഗായിക പരസ്തു അഹമ്മദി അറസ്റ്റില്‍

സംഗീത പരിപാടിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ ഗായിക പരസ്തു അഹമ്മദി അറസ്റ്റില്‍. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. അറസ്റ്റിന് ശേഷം പരസ്തു അഹമ്മദിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരസ്തുവിനെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്ന് അറിയിച്ച് അഭിഭാഷകനും രംഗത്തെത്തിയിട്ടുണ്ട്.

അറസ്റ്റിന് പിന്നാലെ പരസ്തുവിനെ എങ്ങോട്ടേക്ക് മാറ്റിയെന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. പരസ്തുവിന്റെ മ്യൂസിക്കല്‍ ബാന്‍ഡിലെ മറ്റ് രണ്ട് അംഗങ്ങളായ എഹ്സാന്‍ ബെരഗ്ദാര്‍, സൊഹൈല്‍ ഫാഗിഹ്-നസിരി എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. പരസ്തു അഹമ്മദി യൂട്യൂബില്‍ ഒരു ഓണ്‍ലൈന്‍ സംഗീത കച്ചേരി നടത്തിയിരുന്നതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാനം യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് ഒരു ദിവസത്തിന് ശേഷം വടക്കന്‍ ഇറാനിലെ മസന്ദരനില്‍ നിന്നാണ് ഗായികയെ അറസ്റ്റ് ചെയ്തത്. അടുത്തിടെ ഹിജാബ് നിയമത്തില്‍ ഇറാന്‍ സര്‍ക്കാര്‍ പരിഷ്‌കരണം വരുത്തിയിരുന്നു. ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്ക് വധശിക്ഷ വരെ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്‌കരിച്ചത്.

Latest Stories

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി