ചൈനയിൽ ആശങ്കയായി പടർന്ന് പിടിച്ച് എച്ച്എംപിവി വൈറസ്; ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

ലോകത്തിന് ആശങ്കയായി ചൈനയിൽ എച്ച്എംപിവി വൈറസ് പടരുന്നു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്. ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ അറിയിച്ചു. രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.

ചൈനയിൽ ഹ്യൂമൻ മെറ്റന്യൂമോവൈറസ് എന്ന വെെറസ് പടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ പൊതുവായ മുൻകരുതലുകൾ എടുക്കുകയാണ് വേണ്ടതെന്ന് ഡിജിഎച്ച്എസ് ഉദ്യോഗസ്ഥൻ ഡോ. അതുൽ ഗോയൽ പറഞ്ഞു.

എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറൽ ചികിത്സയൊന്നുമില്ല. അതിനാൽ അതിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധം പ്രധാനമാണെന്നും വിദ​ഗ്ധർ പറയുന്നു. ജലദോഷത്തിന് കാരണമാകുന്ന മറ്റേതൊരു ശ്വാസകോശ വൈറസിനെയും പോലെയാണ് മെറ്റാപ്‌ന്യൂമോവൈറസ്, പ്രായമായവരിലും ചെറുപ്പത്തിലും പനി പൊതുവായ ലക്ഷണമാണെന്നും ഡോ. അതുൽ ഗോയൽ പറഞ്ഞു.

എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയും പൊതുവായ മുൻകരുതലുകൾ എടുക്കുക എന്നതാണ്. അതായത് ആർക്കെങ്കിലും ചുമയും ജലദോഷവും ഉണ്ടെങ്കിൽ ആളുകളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നും ഡോ. അതുൽ കൂട്ടിച്ചേർത്തു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. ജലദോഷമോ പനിയോ ഉള്ളപ്പോൾ ആവശ്യമായ സാധാരണ മരുന്നുകൾ കഴിക്കുക. അല്ലാത്തപക്ഷം നിലവിലെ അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'പി ആർ ബലത്തിനും പണക്കൊഴുപ്പിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത്'; ഹണി റോസിന് പിന്തുണയുമായി വി ടി ബൽറാം

ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു; ഹണി റോസിനെതിരെ ഫറ

സ്ത്രീത്വത്തെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ഹണി റോസിന്റെ പരാതിയിൽ നടപടി

സിബിഐ പാർട്ടിയെ പ്രതിയാക്കിയതാണ്, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐഎമ്മിന് ബന്ധമില്ല: എംവി ഗോവിന്ദൻ

തെറിയും മോശം വാക്കുകളും പറയുന്നതാണോ നിങ്ങളുടെ ആരാധന, എന്തിനാണ് ഈ ഇരട്ട മുഖം?

2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുള്ളതായി സർക്കാർ കണക്കുകൾ

തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ പേസർ മുഹമ്മദ് ഷമി

ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

തൃണമൂല്‍ കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ ശീതസമരം; രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു ചര്‍ച്ചകള്‍; ബംഗാളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമോ തൃണമൂല്‍ പോര്?

ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും