സാമ്പത്തിക പ്രതിസന്ധി; പാകിസ്ഥാനില്‍ ഫാക്ടറികള്‍ അടച്ചുപൂട്ടുന്നു, സുസുക്കിക്കും ഇന്‍ഡസിനും പിന്നാലെ തീരുമാനം പ്രഖ്യാപിച്ച് ഹോണ്ട

പാക്കിസ്ഥാനില്‍ തുടരെ സ്‌ഫോടനങ്ങളും സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധിയും മുന്‍ നിര്‍ത്തി വാഹന നിര്‍മാണ ഫാക്ടറികള്‍ അടച്ചുപൂട്ടുന്നു. ഹോണ്ടയാണ് തങ്ങളുടെ പ്ലാന്റ് പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ഉല്‍പാദനവും വില്‍പ്പനയും നടക്കാത്ത സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ഹോണ്ട അറ്റ്ലസ് കാര്‍സ് അറിയിച്ചു.

പാകിസ്ഥാനില്‍ ഹോണ്ട അറ്റ്ലസ് കാര്‍സ് വഴിയാണ് ഹോണ്ട ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഈ മാസം മുഴുവന്‍ പ്ലാന്റ് അടച്ചിടാനാണ് തീരുമാനം. ഇക്കാര്യം അറിയിച്ച് കൊണ്ട് പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് കമ്പനി നോട്ടീസ് നല്‍കി. ഹോണ്ട വാഹനത്തിന്റെ വില്‍പ്പന ഗണ്യമായി ഇടിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

Read more

പാക്കിസ്ഥാനിലെ സുസുക്കി മോട്ടോര്‍ കമ്പനിയും ഇന്‍ഡസ് മോട്ടോര്‍ കമ്പനിയും നേരത്തെ തന്നെ പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഉല്‍പ്പാദന പ്ലാന്റുകള്‍ പൂര്‍ണമായി അടച്ചിടാനാണ് ഇരുകമ്പനികളും തീരുമാനിച്ചത്. ടൊയോട്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ഈ കമ്പനികള്‍ വഴിയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ഹോണ്ടയും അടച്ചുപൂട്ടല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.