ചെങ്കടലില്‍ വീണ്ടും അശാന്തി വിതച്ച് ഹൂതി വിമതര്‍. യെമനു സമീപം രണ്ടു ചരക്കുകപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്രീസില്‍ രജിസ്റ്റര്‍ ചെയ്ത സുനിയോണ്‍, പാനമയില്‍ രജിസ്റ്റര്‍ ചെയ്ത എസ്ഡബ്ല്യു നോര്‍ത്ത് വിന്‍ഡ് വണ്‍ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ ഗ്രീക്ക് കപ്പലിന്റെ നിയന്ത്രണം നഷ്ടമായി കടലിലൂടെ ഒഴുകുകയാണ്. ചെറു ബോട്ടുകളിലെത്തിയ സംഘമാണ് കപ്പല്‍ ആക്രമിച്ചത്. കപ്പലിന്റെ എന്‍ജിന്‍ തകരാറിലായി. 25 ജീവനക്കാരില്‍ 23ഉം ഫിലിപ്പീനികളും രണ്ടു പേര്‍ റഷ്യക്കാരുമാണ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
Read more
ആക്രമണമേറ്റ പാനമ കപ്പലില്‍ അടുത്ത തുറമുഖത്തേക്കു വഴിതിരിച്ചു വിട്ടു. ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ ചെങ്കടലില്‍ അമേരിക്കയുടെ സൈനിക സാനിധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.