ഇസ്രയേലിനെ ആക്രമിച്ച് ഹൂതി വിമതര്‍. മിസൈല്‍ ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ടെല്‍ അവീവിലെ ജാഫ മേഖലയിലാണ് മിസൈല്‍ വീണത്. മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ലെന്ന് ഇസ്രേലി സേന പറഞ്ഞു.
ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ഇസ്രേലി സേനാ കേന്ദ്രത്തില്‍ ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഇസ്രേലി വ്യോമസേന യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിലും വൈദ്യുതിവി തരണ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തില്‍
ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിലെ ജഫാ നഗരത്തിന് നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസമാണ് ഹുതികള്‍ ഇസ്രയേലിന് നേരെ ഹൈപ്പര്‍ സോണിക് മിസൈല്‍ പ്രയോഗിച്ചത്. ടെല്‍ അവീവിനടുത്തുള്ള അധിനിവേശ യഫയിലെ രണ്ട് സൈനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഹൂതി സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു.
ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചെങ്കടല്‍ തുറമുഖ പട്ടണമായ ഹുദൈദയിലെ പവര്‍ സ്റ്റേഷനുകള്‍, എണ്ണ കേന്ദ്രങ്ങള്‍, തുറമുഖം എന്നിവിടങ്ങളില്‍ ഇസ്രായേല്‍ ബോംബിട്ടത്. യെമന്റെ തലസ്ഥാനമായ സനയിലും തുറമുഖ നഗരമായ ഹുദൈദയിലും ഇസ്രയേല്‍ തുടരെ ആക്രമണം നടത്തി.