അമേരിക്കയിലെ ചുഴലിക്കാറ്റ്; മരണസംഖ്യ ഉയരുന്നു, രണ്ടിടത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയുടെ വിവിധ ഭാ​ഗങ്ങിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 31 പേർ മരിച്ചതായാണ് റിപ്പോർട്ട്. രൂക്ഷമായ കാലാവസ്ഥയെ തുടർന്ന് അർക്കൻസാസ്, ജോർജിയ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചി‌ട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കുന്നതിനായി അർക്കൻസാസ് ഗവർണർ സാറാ ഹക്കബി 2,50,000 ഡോളർ ദുരന്ത നിവാരണ ഫണ്ടായി അനുവദിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ മിസോറി, അർക്കൻസാസ്, ടെക്സസ്, ഒക്‌ലഹാമ എന്നീ ന​ഗരങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. അപക‌ത്തെ തു‌ടർന്ന് മിസോറിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 12 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നു. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 ​​ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പ് നാഷണൽ വെതർ സർവീസ് നൽകിയിട്ടുണ്ട്. കനേഡിയൻ അതിർത്തി മുതൽ ടെക്സസ് വരെ മണിക്കൂറിൽ 80 മൈൽ (130 കിലോമീറ്റർ) വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പ്രവചനമുണ്ട്. ടെക്സസിലെ പാൻഹാൻഡിലിൽ ഉണ്ടായ പൊടിക്കാറ്റ് മൂലം കാർ അപകടങ്ങൾ ഉണ്ടായി‌ട്ടുണ്ട്. അതേസമയം മിസിസിപ്പിയിലും അലബാമയിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കിഴക്കൻ തീരത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Latest Stories

'ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണം, ഇല്ലെങ്കിൽ കർസേവ'; ആവശ്യവുമായി വിഎച്ച്പിയും ബജ്റംഗ് ദളും, സുരക്ഷ ശക്തമാക്കി

IPL 2025: ഉള്ളത് പറയാമല്ലോ കഴിഞ്ഞ സീസണിൽ ജയിക്കാനല്ല ഞാൻ ശ്രമിച്ചത്, ആഗ്രഹിച്ചത് അത് മാത്രം; ഹാർദിക് പാണ്ഡ്യ പറഞ്ഞത് ഇങ്ങനെ

'മദ്രസയിൽ പോകുന്നവരാണ് ലഹരികേസുകളിൽ പ്രതികൾ'; കെടി ജലീലിന്റെ വിവാദ പരാമർശത്തിനെതിരെ മുസ്ലിം സംഘടനകൾ രംഗത്ത്, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് എംഎൽഎ

IPL 2025: എന്റെ കരിയറിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റാണ് അന്ന് നടന്നത്, ഇപ്പോഴും അതിൽ ഖേദിക്കുന്നു: എംഎസ് ധോണി

സെക്രട്ടറിയേറ്റിന് മുന്നിൽ അങ്കണവാടി ജീവനക്കാരുടെ രാപകൽ സമരം ഇന്ന് മുതൽ; പങ്കെടുക്കുന്നവർക്ക് ഹോണറേറിയം അനുവദിക്കേണ്ടെന്ന് ഉത്തരവ്

IPL 2025: എന്റെ മോനെ നിന്റെ അവസ്ഥ ഓർക്കുമ്പോൾ സങ്കടമുണ്ട്, കാത്തിരിക്കുന്നത് വമ്പൻ പണി; ഐപിഎൽ ടീമിന്റെ യുവനായകന് അപായ സൂചന നൽകി ഹർഭജൻ സിങ്

ധോണി ചെയ്ത പ്രവർത്തി ഒരിക്കലും മറക്കില്ല, അന്ന് അയാളെ വിളിച്ചപ്പോൾ...; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

'തല'യുടെ വിളയാട്ടം കാണാനെത്തുന്നവര്‍ക്ക് പുതിയ ഓഫര്‍!; ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യ സര്‍വീസ് നടത്താന്‍ മെട്രോ റെയില്‍

എന്തുകൊണ്ട് കളത്തിൽ കലിപ്പൻ ആകുന്നു ? ഞെട്ടിച്ച് രോഹിത്തിന്റെ മറുപടി; ചർച്ചയായി വാക്കുകൾ

ട്രംപ് ധീരനായ വ്യക്തി, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ മനസ്സ്; ദേശീയ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍; അമേരിക്കന്‍ പ്രസിഡന്റിനെ പുകഴ്ത്തി പ്രധാനമന്ത്രി മോദി