മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു; ആറ് വിമാനത്താവളങ്ങള്‍ അടച്ചു; രണ്ടായിരത്തോളം സര്‍വ്വീസുകള്‍ റദ്ദാക്കി; ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയിലെ സിയെസ്റ്റകീ നഗരത്തില്‍ മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു. ഫ്‌ലോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ കനത്ത കാറ്റും മഴയുമാണ്. 160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മില്‍ട്ടണെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് ഫ്‌ലോറിഡയില്‍ നടത്തിയത്. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘മില്‍ട്ടന്‍’ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തോട് അടുക്കുകയാണ്. ആഴ്ചകള്‍ക്കു മുമ്പ് തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് 232 പേര്‍ മരിച്ചിരുന്നു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടന്‍ എന്നാണ് പ്രവചനം.

സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് നിര്‍ദേശം നല്‍കിയിരുന്നു. ടാമ്പ, ക്ലിയര്‍വാട്ടര്‍ എയര്‍പോര്‍ട്ടുകളും അടച്ചിടും.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി