കിം ജോങ് ഉന്നിൻറെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ച് ട്രംപ്

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിം ആരോഗ്യത്തോടെ തിരിച്ചുവന്നത് സന്തോഷം പകരുന്നതാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. കിമ്മിന്റെ ചിത്രങ്ങള്‍ സഹിതമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

മൂന്ന് ആഴ്ചത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കിമ്മിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായെന്നും അദ്ദേഹം ചികിത്സയിലാണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്നുവരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വെള്ളിയാഴ്ച കിം രാജ്യത്തെ വളം ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ചിത്രവും ദൃശ്യങ്ങളും പുറത്തുവിട്ടാണ് അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത്.

തന്റെ മുത്തച്ഛന്റെ ജന്മദിനത്തില്‍ കിമ്മിന്റെ അസാന്നിധ്യമാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. രാജ്യത്തെ പ്രധാന ആഘോഷമായ ദിനത്തില്‍ കിം പങ്കെടുക്കാതിരുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായി. എന്നാല്‍, അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത ട്രംപ് നേരത്തെ തള്ളിയിരുന്നു.

Latest Stories

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം