ഉത്തര കൊറിയയിൽ സാമ്പത്തീക പ്രതിസന്ധി രൂക്ഷമായപ്പോൾ ടൂറിസം മേഖലയെ വളർത്തുന്നതിന്റെ ഭാഗമായി ചില സ്ഥലങ്ങൾ വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിട്ടുണ്ടെങ്കിലും രാജ്യത്ത് സ്വാതന്ത്ര്യമുള്ള ഏക വ്യക്തി അത് ഭരണാധികാരിയായ കിം ജോങ് ഉന്‍ മാത്രമാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും കൃത്യമായ രീതിയിലുള്ള ഹെയർ സ്റ്റൈലുകൾ മാത്രമേ അവർ അനുവദിക്കൂ. ഇല്ലെങ്കിൽ തടവാണ് ശിക്ഷ. ഭരണാധികാരിയായ കിം ജോങിന്റെ ക്രൂരമായ പ്രവർത്തികൾ കൊണ്ട് രാജ്യം ലോകപ്രശസ്തമാണ്.
പ്രശസ്ത അവതാരകനായ ജോ റോഗന്‍ അടുത്തിടെ ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട് യുഎസിലെത്തിയ ഒരു യുവതിയുമായി അഭിമുഖം നടത്തിയപ്പോൾ, കിമ്മിന്‍റെ ക്രൂര വിനോദങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പൗരന്മാർ പാലിക്കേണ്ട ഒരുപാട് നിയമങ്ങൾ ആ രാജ്യത്തുണ്ട്. അതിലെ പ്രധാന നിയമങ്ങളിൽ ഒന്നാണ് ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ഛായാചിത്രങ്ങൾ വീടുകളിൽ സൂക്ഷിക്കണം എന്നുള്ളത്. ചിത്രത്തിൽ പൊടിയുടെ ഒരു അംശമെങ്കിലും ഉണ്ടോ എന്നറിയാൻ പാതിരാത്രി സുരക്ഷാ ഉദ്യോഗസ്ഥർ വീട്ടിൽ എത്തും. ഫോട്ടോയില്‍ പൊടിയോ മാറാലയോ കേടുപാടുകളോ മറ്റെന്തെങ്കിലുമോ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ആ കുടുംബത്തിന്റെ രാജഭക്തിയില്‍ ഇടിവ് സംഭവിച്ചു എന്ന് ആരോപിച്ച് അവരുടെ മൂന്നു തലമുറയെ തടങ്ങൾ പാളയത്തിൽ അടയ്ക്കും.
കൂടാതെ വീടിന് മറ്റെന്തെങ്കിലും അപകടങ്ങളോ തീ പിടിക്കുകയോ ചെയ്യ്താൽ അച്ഛനെയോ അമ്മയെയോ കുട്ടിയെയോ ഭാര്യയെയോ രക്ഷിക്കേണ്ടതിന് പകരം ആദ്യം ചെയേണ്ടത് ഭരണാധികാരിയായ കിം ജോങിന്റെ ഫോട്ടോ സംരക്ഷിക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ വധശിക്ഷ അല്ലെങ്കിൽ 3 തലമുറയ്ക്ക് തടവോ ലഭിക്കും. ഉത്തര കൊറിയയുടെ ഈ നിയമങ്ങൾ കേൾക്കുമ്പോൾ അസംബന്ധമാണെന്ന് ലോകത്തിന് തോന്നുന്നുണ്ടെങ്കിൽ ഉത്തര കൊറിയക്കാരുടെ ജീവിതം ഇങ്ങനെയാണെന്നാണ് യുവതി ചൂണ്ടി കാട്ടുന്നത്.
ഉത്തര കൊറിയയുടെ വിചിത്ര നിയമങ്ങളെ കുറിച്ച് വെളിപ്പെടുത്തിയ യുവതിയുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. 90 ലക്ഷം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. അവിടെ നിന്ന് രക്ഷപെട്ട് എത്തിയ യുവതിയെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു.