'യുദ്ധം നടന്നാല്‍ ഇന്ത്യ വിജയിക്കില്ല'; വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന

അതിർത്തിയില്‍ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്ക് എതിരേ പ്രകോപനപരമായ പരാമര്‍ശവുമായി ചൈന. യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യ വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് ചൈനയുടെ പരാമർശം. ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലിലാണ് ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമര്‍ശമുള്ളത്.

ചൈനയുടെ സൈനിക ശേഷി ഉള്‍പ്പെടെയുള്ള ശേഷി ഇന്ത്യയേക്കാള്‍ ശക്തമാണെന്ന് ഇന്ത്യന്‍ പക്ഷത്തെ ഓര്‍മിപ്പിക്കണമെന്ന് ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയല്‍ പറയുന്നു. ഇന്ത്യയും ചൈനയും വന്‍ശക്തികളാണെങ്കിലും ഒരു പോരാട്ടമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്നും അതിര്‍ത്തി വിഷയത്തില്‍ യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യക്ക്‌ വിജയിക്കാന്‍ സാധിക്കില്ലെന്നും അവര്‍ അവകാശപ്പെട്ടു.

പ്രതിരോധ മന്ത്രിമാരുടെ യോഗം ഇരു രാജ്യങ്ങളും സമവായത്തിലേക്ക് മടങ്ങിവരാനുള്ള വഴിത്തിരിവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗ്ലോബല്‍ ടൈംസ് പറഞ്ഞു. അതിര്‍ത്തിയില്‍ സംഘര്‍ഷം കുറയ്ക്കാന്‍ ഇരുപക്ഷവും ശ്രമം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നേരത്തെ, അന്താരാഷ്ട്ര അതിര്‍ത്തിയെ മാനിക്കണമെന്നും യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാന്‍ ശ്രമിക്കരുതെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച മോസ്‌കോയില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയെ കണ്ടത്.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇന്ത്യന്‍ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനെയും നിയന്ത്രണ രേഖയിലെ പെരുമാറ്റത്തിന്റെ പേരിലും ചൈനീസ് സൈന്യത്തെ  പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം