'കൂട്ടിയാൽ കൂടുമോ, അത്രക്കുണ്ട്'; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

ഫേസ്‌ബുക്ക് ഉടമകളായ മെറ്റയ്ക്കെതിരെ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റക്ക് പിഴയിട്ടത്. മെറ്റ വിപണിയില്‍ അനാരോഗ്യകരമായ പ്രവണതകള്‍ കാട്ടി എന്നാണ് യൂറോപ്യന്‍ യൂണിയന്റെ കണ്ടെത്തല്‍. യൂറോപ്യന്‍ യൂണിയനിലെ 27 അംഗ രാജ്യങ്ങളുടെ പ്രാഥമിക എക്സിക്യൂട്ടീവ് വിഭാഗമാണ് യൂറോപ്യൻ കമ്മീഷൻ.

800 മില്യണ്‍ യൂറോയോളം രൂപയാണ് യൂറോപ്യന്‍ യൂണിയന്‍ മെറ്റക്കെതിരെ ചുമത്തിയ പിഴ തുക. അതായത് 71,23,16,09,680 രൂപ! വിപണിയില്‍ മേധാവിത്വം നിലനിര്‍ത്താന്‍ മെറ്റ വഴിവിട്ട രീതികള്‍ തെരഞ്ഞെടുത്തെന്നും തെറ്റായ മത്സരപ്രവണത കാഴ്ചവെച്ചു എന്നുമാണ് യൂറോപ്യന്‍ കമ്മീഷൻ ആരോപിക്കുന്നത്.

ഫേസ്‌ബുക്കിന്‍റെയും വാട്‌സ്ആപ്പിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും മാതൃ കമ്പനിയായ മെറ്റയ്ക്ക് യൂറോപ്യന്‍ കമ്മീഷന്‍ 797.72 മില്യണ്‍ യൂറോ അഥവാ 71,23,16,09,680 ഇന്ത്യന്‍ രൂപ പിഴ ചുമത്തി. ഏറെക്കാലം നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. ഇതാദ്യമായാണ് മെറ്റയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ആന്‍റിട്രസ്റ്റ് പിഴ ചുമത്തുന്നത്.

Read more