'നിയമവിരുദ്ധം', ഇമ്രാന്‍ ഖാന്റെ അറസ്റ്റ് അസാധുവാക്കി; ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാക്കിസ്ഥാന്‍ സുപ്രീംകോടതി. അറസ്റ്റ് നിയമവിരുദ്ധമെന്നും, ഇമ്രാനെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബാന്‍ഡിയലിന്റേതാണ് ഉത്തരവ്.

കോടതിക്ക് ഉള്ളില്‍നിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞു. മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ അനുയായികളെ നിയന്ത്രിക്കണമെന്ന് ഇമ്രാനോട് കോടതി നിര്‍ദേശിച്ചു.

ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ പാകിസ്താനില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ ഇന്നും തെരുവില്‍ ഏറ്റുമുട്ടി. രാജ്യത്തെ ഇന്റര്‍നെറ്റും പൂര്‍ണമായും വിഛേദിച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങള്‍ എല്ലാം തന്നെ പോലീസിന്റെയും സൈന്യ-അര്‍ധ സൈനിക വിഭാഗത്തിന്റെയും നിയന്ത്രണത്തിലാണ്. രണ്ട് പ്രവിശ്യകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടു. അഴിമതി കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം പാകിസ്താനില്‍ അതിരൂക്ഷമായ അക്രമണങ്ങളും കലാപവുമാണ് നടക്കുന്നത്.

ഇമ്രാന്‍ അനുകൂലികള്‍ സൈനിക താവളങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ ആക്രമണം നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെയില്‍ 5 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.500 ലധികം പ്രതിഷേധക്കാരും പിടിഐ അനുഭാവികളും ഇന്നലെ ലാഹോറിലെ മോഡല്‍ ടൌണിലുള്ള ്പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതി ആക്രമിച്ചിരുന്നു.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു