ദക്ഷിണ കൊറിയയിൽ കൊറോണ ബാധിതരുടെ എണ്ണത്തേക്കാൾ സുഖം പ്രാപിച്ചവരുടെ എണ്ണത്തിൽ വർദ്ധന; ഇത്തരത്തിലെ ആദ്യത്തെ റിപ്പോർട്ട്

വെള്ളിയാഴ്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തേക്കാൾ സുഖം പ്രാപിച്ചവരുടെ എണ്ണത്തിൽ വർദ്ധന റിപ്പോർട്ട് ചെയ്ത് ദക്ഷിണ കൊറിയ. ജനുവരിയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ ഉള്ള റിപ്പോർട്ട്. ദിവസേനയുള്ള കേസുകളുടെ ഇടിവ് കാരണം ചൈനയ്ക്ക് പുറത്ത് ഏഷ്യയിലെ ഏറ്റവും കൂടുതൽ കൊറോണ രേഖപ്പെടുത്തിയ ദക്ഷിണ കൊറിയയിൽ പകർച്ചവ്യാധി മന്ദഗതിയിലായിരിക്കുന്നു എന്ന പ്രതീക്ഷ ഉയർത്തി.

കൊറിയ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (കെസിഡിസി) വെള്ളിയാഴ്ച 110 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. ഒരു ദിവസം മുമ്പ് ഇത് 114 ആയിരുന്നു. ദേശീയ എണ്ണം 7,979 ആയി. അതേസമയം, 177 രോഗികളെ ആശുപത്രികളിൽ നിന്ന് മോചിപ്പിച്ചു.

ദക്ഷിണ കൊറിയയിലെ ആദ്യരോഗിയെ ജനുവരി 20- ന് സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായാണ് സുഖം പ്രാപിച്ചവരുടെ എണ്ണം വൈറസ് ബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലായത്. ഏഷ്യയിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് കുറയുമെന്ന പ്രതീക്ഷ ഉയർത്തുന്നതാണ് ഏറ്റവും പുതിയ കണക്കുകൾ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം