ഇറാനില്‍ മുഹമ്മദ് മൊഖ്ബര്‍ താത്കാലിക പ്രസിഡന്റാകും

ഇറാനിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ താത്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കും. ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. 69 കാരനായ മൊഖ്ബറിന് പ്രസിഡന്റിന്റെ ചുമതല കൈമാറാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ പ്രസിഡന്റ് മരണപ്പെട്ടാല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടനയിലെ 130, 131 വകുപ്പുകള്‍ പ്രകാരം പരമോന്നത നേതാവിന്റെ അനുമതിയോടെ പ്രഥമ വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല കൈമാറുകയാണ് ആദ്യ നടപടിക്രമം. രാജ്യത്തെ ഏതുകാര്യത്തിന്റേയും അവസാനവാക്ക് പരമോന്നത നേതാവിന്റേതാണ്. ഈ നടപടി പ്രകാരമാണ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കുക.

ഇതിന് ശേഷം പരമാവധി 50 ദിവസത്തിനുള്ളില്‍ പ്രഥമ വൈസ് പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, നീതിന്യായവിഭാഗം മേധാവി എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തും. പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതുവരെ പ്രഥമ വൈസ് പ്രസിഡന്റാണ് രാജ്യത്തെ നയിക്കുകയെന്നും ഭരണഘടനയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. മൊഖ്ബര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് 50 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്തുക. കൊല്ലപ്പെട്ട ഇബ്രാഹിം റെയ്സി 2021-ലാണ് ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്. 2025 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഇദ്ദേഹത്തിനൊപ്പമാണ് പ്രഥമ വൈസ് പ്രസിഡന്റായി മുഹമ്മദ് മൊഖ്ബറും ചുമതലയേറ്റത്.

Latest Stories

മനഃപൂർവം ആ താരത്തെ എല്ലാവരും ദ്രോഹിച്ചു, പണി കൊടുക്കാൻ വേണ്ടി അങ്ങനെ ചെയ്തതാണ്; ഇന്ത്യൻ താരത്തെക്കുറിച്ച് ഹർഭജൻ സിങ്

'കേസിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെയായിരുന്നു'; മഞ്ചേശ്വരം കോഴക്കേസിലെ പ്രതികളെ വിട്ടതിൽ സർക്കാരിന് വിഡി സതീശന്റെ പരിഹാസം

സംഭവം റീടേക്കിനിടെ, കൊമ്പന്മാര്‍ കുത്തുകൂടുമ്പോള്‍ വിജയ് ദേവരകൊണ്ട കാരവാനില്‍: ജോമോന്‍ ടി ജോണ്‍

പാകിസ്ഥാന്‍ ക്രിക്കറ്റിന് സംഭവിക്കുന്നതെന്ത്?; രൂക്ഷമായ വിലയിരുത്തലുമായി 'ഏഷ്യന്‍ ബ്രാഡ്മാന്‍'

ടിപി വധം; വ്യാജ സിം കാർഡ് കേസിൽ കൊടി സുനി അടക്കം അഞ്ച് പ്രതികളെ വെറുതെവിട്ടു

ഐപിഎല്ലിൽ ശ്രേയസ് അയ്യറിനെ ക്യാപ്റ്റൻ ആക്കുന്നതിൽ വൻ ആരാധക രോക്ഷം; തഴയരുതെന്ന് കൊൽക്കത്തയോട് മുഹമ്മദ് കൈഫ്

നിലവിൽ ലോകത്തിൽ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബാറ്റർ അവൻ, രോഹിത്തിനെയും കോഹ്‍ലിയെയും ഒഴിവാക്കി അപ്രതീക്ഷിത പേര് പറഞ്ഞ് ദിനേഷ് കാർത്തിക്ക്

ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖ്; അന്വേഷണ സംഘത്തിന് കത്തയച്ചു, തന്ത്രപരമായ നീക്കം

ബിക്കിനി ധരിച്ച് വന്നാല്‍ പോക്കോളാമെന്ന് പറഞ്ഞ് വീടിന് മുന്നില്‍ ബഹളം; ദുരനുഭവം വെളിപ്പെടുത്തി നടി

'സത്യമേവ ജയതേ..' എന്ന് കെ സുരേന്ദ്രൻ; ഏതറ്റം വരേയും പോകും, അപ്പീൽ നൽകുമെന്ന് സിപിഎം