ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന പേജറുകള്‍ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചതിന് പിന്നാലെ വാക്കി ടോക്കികളും കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ദക്ഷിണ ലെബനന്‍, ബെക്കാ വാലി, ബയ്‌റുത്ത് തുടങ്ങി മൂന്നിടങ്ങളിലായി സ്‌ഫോടനം നടന്നതായാണ് വിവരം. എന്നാല്‍ എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുള്ളയുടെ എംപിമാരായ അലി അമ്മാറിന്റെയും ഹസന്‍ ഫദ്‌ലുള്ളയുടെയും ആണ്‍ മക്കള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം പേജര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 2750 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പരിക്കേറ്റ 200ലധികം പേരുടെ പരിക്ക് ഗുരുതരമാണെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരുക്കേറ്റവരില്‍ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ട്. ഇസ്രയേല്‍ ഹിസ്ബുല്ല ഭിന്നത രൂക്ഷമായിരിക്കെയാണ് സംഭവം.

ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംഭവത്തില്‍ യുഎസിന് പങ്കില്ലെന്ന് പെന്റഗണ്‍ പ്രതികരിച്ചു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലും പേജര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിച്ചതായും വിവരമുണ്ട്. ലെബനന്‍ അതിര്‍ത്തിയിലേക്ക് യുദ്ധലക്ഷ്യം വിപുലീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടന പരമ്പര.

ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ലബനന്‍ സര്‍ക്കാര്‍ ആരോപിച്ചു. പരിക്കേറ്റവരില്‍ ലബനനിലെ ഇറാന്‍ അംബാസഡര്‍ മൊജ്താബ അമാനിയും ഉള്‍പ്പെടും. ലബനനിലെ സായുധ വിഭാഗമായ ഹിസ്ബുള്ളയുടെ വിവിധ യൂണിറ്റുകളിലെ ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന ആശയവിനിമയ ഉപകരണമായ പേജറുകളാണ് പൊട്ടിത്തെറിച്ചത്.

ലെബനനില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്ഫോടനം നടന്നത്. യുഎസും യുറോപ്യന്‍ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായ ഹിസ്ബുല്ലക്ക് ഇറാന്റെ പിന്തുണയുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെ ഹിസ്ബുല്ല പിന്തുണയ്ക്കുന്നുണ്ട്.

Latest Stories

അവിവാഹിതരായ ദമ്പതികൾക്ക് ഇനി പ്രവേശനമില്ല, OYO ചെക്ക്-ഇൻ നിയമങ്ങൾ മാറ്റുന്നു

എറണാകുളത്ത് മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ...; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

BGT 2025: കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ, പീക്കിൽ നിന്ന് ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിട്ട ഗംഭീറിന്റെ 5 മാസങ്ങൾ; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

BGT 2025: മത്സരത്തിനിടയിൽ വിരാട് കോഹ്‌ലിയുടെ പ്രവർത്തി കണ്ട ഓസ്ട്രേലിയ്ക്ക് ഷോക്ക്; വീഡിയോ വൈറൽ

ഡൽഹിയിൽ കെജ്‌രിവാൾ നിർമ്മിച്ചത് അടിസ്ഥാന സൗകര്യങ്ങളല്ല, 'ശീഷ് മഹൽ': അമിത് ഷാ

എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എല്ലാ പൊതുപരിപാടികളും റദ്ദാക്കി

ഇയാളെ ഒരു ടീം ആയിട്ട് അങ്ങോട്ട് പ്രഖ്യാപിക്കണം, ബുംറ ദി ഗോട്ട് ; ഈ കണക്കുകൾ പറയും അയാൾ ആരാണ് എന്നും റേഞ്ച് എന്തെന്നും

ചൈനയിൽ എച്ച്എംപിവി പടരുന്നത് ഇന്ത്യ നിരീക്ഷിക്കുന്നു; കൈകാര്യം ചെയ്യാൻ തയ്യാറാണെന്ന് സർക്കാർ

കേരള കോൺഗ്രസ് എം വീണ്ടും യുഡിഎഫിലേക്കോ? ജോസ് കെ മാണിക്ക് തിരുവമ്പാടി നൽകാമെന്ന് വാഗ്ദാനം