'വികസ്വര രാജ്യങ്ങളെന്ന പദവി മുതലെടുക്കാൻ ഇന്ത്യയെയും ചൈനയെയും ഇനി അനുവദിക്കില്ല': ഡൊണൾഡ് ട്രംപ്

ഇന്ത്യയും ചൈനയും ഇപ്പോൾ വികസ്വര രാജ്യങ്ങളല്ലെന്നും വികസ്വര രാജ്യങ്ങളെന്ന ലോക വ്യാപാര സംഘടനയുടെ വിശേഷണം മുതലെടുക്കാൻ ഇരു രാജ്യങ്ങളെയും ഇനി മുതൽ അനുവദിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.

“അമേരിക്ക ഫസ്റ്റ് ” എന്ന നയത്തിന്റെ വക്താവായ ട്രംപ്, യു.എസ് ഉത്പന്നങ്ങൾക്ക് വളരെ ഉയർന്ന തീരുവ ചുമത്തുന്ന ഇന്ത്യയെ നിശിതമായി വിമർശിക്കുകയും, ഇന്ത്യയെ “താരിഫ് രാജാവ്” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ട്രംപ് സർക്കാർ ചൈനീസ് ചരക്കുകൾക്ക് ശിക്ഷാനടപടിയായി താരിഫ് ഏർപ്പെടുത്തുകയും ഇതിനെതിരെ ബീജിംഗ് തിരിച്ചടിക്കുകയും ചെയ്തതിനെ തുടർന്ന് യു.എസും ചൈനയും ഇപ്പോൾ കടുത്ത വ്യാപാര യുദ്ധത്തിലാണ്.

വികസ്വര രാജ്യം എന്ന പദവി എങ്ങനെ ആണ്  നിര്‍ണയിക്കുന്നത് എന്ന് നിർവചിക്കാൻ ട്രംപ് ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. ആഗോള വ്യാപാര നിയമങ്ങൾക്കനുസൃതമായി ഇളവുകൾ ലഭിക്കുന്ന ചൈന, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു ട്രംപിൻറെ ഈ നീക്കം.

ഏതെങ്കിലും വികസിത സമ്പദ്‌വ്യവസ്ഥകൾ ലോക വ്യാപാര സംഘടന നിയമങ്ങളുടെ പഴുതുകൾ അനുചിതമായി പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിൽ ശിക്ഷാനടപടികൾ സ്വീകരിക്കാൻ യു.എസ് ട്രേഡ് റെപ്രസന്റേറ്റീവിനെ (യു‌.എസ്‌.ടി‌.ആർ) ഒരു മെമ്മോറാണ്ടത്തിൽ ട്രംപ് അധികാരപ്പെടുത്തിയിരുന്നു.

ഏഷ്യയിൽ നിന്നുള്ള രണ്ട് സാമ്പത്തിക ഭീമന്മാരായ ഇന്ത്യയും ചൈനയും ഇപ്പോൾ വികസ്വര രാജ്യങ്ങളല്ലെന്നും അതിനാൽ ലോക വ്യാപാര സംഘടനയുടെ ആനുകൂല്യം അവർക്ക് നേടാനാവില്ലെന്നും ചൊവ്വാഴ്ച പെൻ‌സിൽ‌വാനിയയിൽ നടന്ന ഒരു സമ്മേളനത്തിൽ വെച്ചാണ് ട്രംപ് പറഞ്ഞത്. ലോക വ്യാപാര സംഘടനയുടെ വികസ്വര രാഷ്ട്രപദവി ഇരു രാജ്യങ്ങളും പ്രയോജനപ്പെടുത്തുന്നു, ഇത് യു.എസിനെ പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയും ചൈനയും വർഷങ്ങളോളം തങ്ങളെ മുതലെടുക്കുകയായിരുന്നു, ട്രംപ് കൂട്ടിച്ചേർത്തു.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും