ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു; ഹൈദരാബാദ് സ്വദേശി അറസ്റ്റില്‍

ലണ്ടനിലെ റെസ്റ്റോറന്റില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തി ഇന്ത്യന്‍ യുവാവ്. ലണ്ടനിലെ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ സോന ബിജുവിനാണ് കുത്തേറ്റത്. ഹൈദരബാദ് സ്വദേശിയായ 23കാരന്‍ ശ്രീരാം അംബാലയാണ് സോനയെ കത്തി കൊണ്ട് കുത്തിയത്.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.സോനയുടെ ആരോഗ്യനില ആശങ്കജനകമല്ലെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 20ഓളം കുത്തുകളാണ് സോനയുടെ ശരീരത്തിലുണ്ടായിരുന്നത്.

ഈസ്റ്റ്ഹാമിലെ ഹൈദരബാദ് വാല ബിരിയാണി റെസ്റ്റോറന്റില്‍ പാര്‍ട്ട്ടൈം ജോലിയും സോന ചെയ്യുന്നുണ്ടായിരുന്നു. റെസ്റ്റോറന്റില്‍ ശ്രീറാമിന് യുവാവിന് ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സോന ലണ്ടനിലെത്തിയത്. ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ്.

Latest Stories

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍