ബ്രിട്ടനില്‍ അട്ടിമറി വിജയവുമായി കോട്ടയംകാരന്‍; ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി സോജന്‍ ജോസഫ്; ഡാമിയന്‍ ഗ്രീനിനെ 1,779 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു

ബ്രിട്ടനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് കോട്ടയം സ്വദേശിയും.
കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫാണ് വിജയിച്ച് കയറിയത്.

വര്‍ഷങ്ങളായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൈയടക്കി വച്ചിരുന്ന ആഷ്ഫോര്‍ഡ് മണ്ഡലത്തിലാണ് സോജന്‍ അട്ടിമറി വിജയം നേടിയത്.
ഒരു മലയാളി ആദ്യമായിയാണ് ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകളില്‍ പ്രമുഖ പദവികള്‍ കൈകാര്യം ചെയ്തിരുന്ന പ്രമുഖ നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് 1,779 വോട്ടുകള്‍ക്ക് സോജന്‍ പരാജയപ്പെടുത്തിയത്.

15,262 വോട്ടുകള്‍ നേടിയാണ് സോജന്‍ വിജയം ഉറപ്പിച്ചത്. തൊട്ടു പിന്നിലെത്തിയ ഡാമിയന്‍ ഗ്രീനിന് 13,483 വോട്ടുകളെ നേടാന്‍ സാധിച്ചുള്ളൂ. മൂന്നാമത് റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്. 10,141 വോട്ടുകള്‍ ഹാര്‍പ്പര്‍ നേടിയത്.

രണ്ടുപതിറ്റാണ്ടു മുന്‍പ് ഏറ്റുമാനൂരിനടത്തു കൈപ്പുഴയില്‍ നിന്ന് യുകെയിലേക്ക് ജോലി സൗകര്യാര്‍ഥം കുടിയേറിയതാണ് സോജന്‍. കോട്ടയം കൈപ്പുഴ ചാമക്കാലായില്‍ കുടുംബാംഗമാണ് സോജന്‍ ജോസഫ്.

Latest Stories

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി