ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അമേരിക്കയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ യുഎസ് അലബാമയിലെ ടസ്‌കലൂസ നഗരത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് തിരുപ്പതിയില്‍ നിന്നുള്ള
രമേഷ് പേരാംസെട്ടി ആണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ വിവിധ ആശുപത്രികളില്‍ രമേഷ് സേവനം അനുഷ്ഠിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആരോഗ്യ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമായിരുന്നു രമേഷ് പേരാംസെട്ടി. ക്രിംസണ്‍ കെയര്‍ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു രമേഷ്. 38 വര്‍ഷമായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന രമേഷ് 1986-ല്‍ വെങ്കിടേശ്വര മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു ബിരുദം നേടിയത്.

ജന്മനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായും രമേഷ് നിരവധി ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്ധ്രാപ്രദേശില്‍ രമേഷ് പഠിച്ച ഹൈസ്‌കൂളിന് 14 ലക്ഷം രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് കൊല്ലപ്പെട്ട രമേഷിന്. എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍ എന്നിവയില്‍ വൈദഗ്ധ്യം നേടിയ അദ്ദേഹം ടസ്‌കലൂസയ്ക്ക് പുറമെ മറ്റ് നാല് സ്ഥലങ്ങളിലും പ്രാക്ടീസ് ചെയ്തിരുന്നു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം