ഇസ്രയേലിനെതിരെ ക്യാമ്പസില്‍ ടെന്റ് കെട്ടി പ്രതിഷേധിച്ചു; ഇന്ത്യന്‍ വംശജയെയും പാക്കിസ്ഥാന്‍ സ്വദേശിയെയും അറസ്റ്റ് ചെയ്ത് അമേരിക്ക; ഇരുവരെയും പുറത്താക്കി

അമേരിക്കയിലെ പാലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യന്‍ വംശജ അറസ്റ്റില്‍. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ പ്രതിഷേധം നടത്തിയതിനാണ് ഇന്ത്യന്‍ വംശജയായ തമിഴ്‌നാട്ട് സ്വദേശിയായ അചിന്ത്യ ശിവലിംഗം അറസ്റ്റിലായത്.

ഗാസയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി നടത്തുകയാണെന്ന് ആരോപിച്ച് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം പാക്കിസ്ഥാന്‍ സ്വദേശിയായ ഹസന്‍ സയീദ് എന്ന വിദ്യാര്‍ഥി കൂടി അറസ്റ്റിലായിട്ടുണ്ട്. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളില്‍ തമ്പ് കെട്ടി താമസിക്കാന്‍ ഇവര്‍ പ്രേരിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ഇരുവരെയും ക്യാമ്പസില്‍ നിന്ന് ഉടന്‍ തന്നെ പുറത്താക്കിയതായും യൂണിവേഴ്‌സിറ്റി വക്താവ് ജെന്നിഫര്‍ മോറില്‍ പറഞ്ഞു. മറ്റൊരു യൂണിവേഴ്‌സിറ്റി വക്താവ് മൈക്കല്‍ ഹോച്ച്കിസ് ഡെയ്ലി പ്രിന്‍സ്റ്റോണിയനോട് ഇക്കാര്യം സ്ഥിരീകരിച്ചു. ശിവലിംഗം പ്രിന്‍സ്റ്റണില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റില്‍ മാസ്റ്റര്‍ ഓഫ് പബ്ലിക് അഫയേഴ്സ് വിദ്യാര്‍ത്ഥിയാണ്, സയ്യിദ് പിഎച്ച്ഡിക്ക് പഠിക്കുകയാണ്.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്