ഇന്ത്യൻ രൂപയ്ക്ക് റെക്കോഡ് തകർച്ച; ഡോളർ നിരക്ക് 79.04 രൂപയായി

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഡോളറിന്റെ വില 79.04 രൂപയായി ഉയർന്നു. ആദ്യമായാണ് ഡോളറിന് 79 രൂപയ്ക്ക് മുകളിലെത്തുന്നത്. അസംസ്കൃത എണ്ണയുടെ വില വർധനയും യുഎസ് ഗവൺമെന്റ് ഇടപെടലുകളിലൂടെ ഡോളർ കരുത്തുനേടുന്നതുമാണ് രൂപയുടെ മൂല്യം ഇ‌ടിയാൻ കാരണം. പണപ്പെരുപ്പം നിയന്ത്രിക്കാൻ യു എസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതോടെയാണ് ഡോളർ ശക്തിയാർജിച്ചത്.

ഇന്ന് 78.86 നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. 18 പൈസയുടെ ഇടിവോടെ 79.03ലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. വിനിമയത്തിനിടെ 79.05 വരെ താഴ്ന്നിരുന്നു.

ചൊവ്വാഴ്ച 48 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 78.85 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് ഇന്നലെ വിനിമയം അവസാനിച്ചത്. ഇന്നും റെക്കോര്‍ഡ് തിരുത്തുകയായിരുന്നു.അടുത്തു തന്നെ രൂപയുടെ മൂല്യം 80 കടന്നേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Read more

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. ഇതാണ് രൂപയുടെ മൂല്യത്തെ മുഖ്യമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.