കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

കാനഡയിലെ ടൊറന്റോ നഗരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ 21 വയസുകാരന്‍ കാര്‍ത്തിക് വാസുദേവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് ടൗണിലെ ഷെര്‍ബോണ്‍ ടിടിസി സ്റ്റേഷനിലേക്കുള്ള ഗ്ലെന്‍ റോഡ് പ്രവേശന കവാടത്തില്‍ വച്ചാണ് കാര്‍ത്തിക്കിന് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെയാണ് യുവാവ് മരിച്ചതെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.

മോഷണ ശ്രമത്തിനിടെ പൊലീസും മോഷ്ടാക്കളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് കാര്‍ത്തിക്കിന് വെടിയേറ്റത്. സംഭവത്തില്‍ ടൊറന്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. സെനെക കോളജിലെ ഒന്നാം സെമസ്റ്റര്‍ മാര്‍ക്കറ്റിംഗ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് ജോലിക്ക് പോകുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചത്.

ജനുവരിയിലാണ് കാര്‍ത്തിക്ക് കാനഡയില്‍ എത്തിയത്. കാര്‍ത്തിക്കിന്റെ മരണത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഞെട്ടലും, ദുഃഖവും രേഖപ്പെടുത്തി. കുടുംബവുമായി സംസാരിക്കുന്നതായും, മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കൊലപാതകത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിച്ചു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ