യമനിലെ ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും. സൗദി സര്‍ക്കാരാണ് ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യക്കാരായ രണ്ട് പേരുള്‍പ്പെടെ 10 പേരുകളാണ് പട്ടികയിലുള്ളത്.
ഇറാന് അനുകൂല ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്കിയ വിദേശികളുടെ പേരുവിവരങ്ങളാണ് സൗദി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്തിനെതിരെ നിരന്തരം ആക്രമണം നടത്തിവരുന്ന ഹൂതികള്‍ക്ക് സൗദിയില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കിയതായാണ് കണ്ടെത്തിയത്. ചിരജ്ഞീവ് കുമാര്‍, മനോജ് സബര്‍വാള്‍ എന്നിവരാണ് ഇന്ത്യന്‍ സ്വദേശികള്‍.
യമന്‍, ഗ്രീസ്, ബ്രിട്ടന്, സിറിയ് സ്വദേശികളാണ് മറ്റുള്ളവര്‍. ഹൂതികളെ സഹായിച്ച 15 കമ്പനികളുടെ പേരുവിവരങ്ങളും പുറത്തുവിട്ട പട്ടികയിലുണ്ട്.