ബംഗ്ലാദേശില്‍ എല്ലാ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ഇടക്കാല സര്‍ക്കാര്‍; പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് സൈനിക മേധാവി

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സൈനിക മേധാവി ജനറല്‍ വഖാര്‍ ഉസ് സമാന്‍. പ്രധാനമന്ത്രിയുടെ രാജി സ്ഥിരീകരിച്ച വഖാര്‍ ഉസ് സമാന്‍ രാജ്യത്ത് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അക്രമം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ സൈന്യവുമായി സഹകരിക്കണമെന്നും സൈനിക മേധാവി ആവശ്യപ്പെട്ടു.

രാജ്യത്ത് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് ശിഹാബുദ്ദീനുമായി വഖാര്‍ ഉസ് സമാന്‍ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍ക്കൊള്ളിച്ച് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സൈനിക മേധാവി അറിയിച്ചു.

കര്‍ഫ്യൂവിന്റെയോ അടിയന്തരാവസ്ഥയുടെയോ ആവശ്യം രാജ്യത്തില്ലെന്നും ഉടന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. സൈന്യവുമായി ജനങ്ങള്‍ സഹകരിച്ചാല്‍ പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കാനാകും. അക്രമത്തിലൂടെ ഒന്നും നേടാനാകില്ലെന്നും ജനറല്‍ വഖാര്‍ ഉസ് സമാന്‍ പറഞ്ഞു.

അതേസമയം രാജി സമര്‍പ്പിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഷെയ്ഖ് ഹസീനയെയും വഹിച്ചുള്ള സൈനിക വിമാനം ലാന്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ വിമാനം ലാന്റ് ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതോടെയാണ് 76കാരിയായ ഷെയ്ഖ് ഹസീന സഹോദരിയ്ക്കൊപ്പം രാജ്യം വിട്ടത്. സൈനിക മേധാവിയുടെ അന്ത്യശാസനത്തിന് പിന്നാലെയായിരുന്നു ഹസീന രാജിവെച്ചത്. ഞായറാഴ്ച പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നു നിലപാടിലായിരുന്നു.

എന്നാല്‍ സൈന്യം നേരിട്ട് നിലപാട് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. അധികാരമൊഴിയാന്‍ സൈന്യം അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് രാജിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ബംഗ്ലാദേശിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.

Latest Stories

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു