എലിസബത്ത് രാജ്ഞിക്ക് ഒരു പാചകക്കാരനെ ആവശ്യമുണ്ട്; ശമ്പളം മാസം 17 ലക്ഷം രൂപ!

ബ്രിട്ടണ്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തുന്ന അതിഥികളെ സല്‍ക്കരിക്കുന്നതിനായി എലിസബത്ത് രാജ്ഞിക്ക് ഒരു പാചകക്കാരനെ ആവശ്യമുണ്ട്. ശമ്പളം നേട്ടാല്‍ ഞെട്ടും 20,000 പൗണ്ടാണ് പാചകക്കാരന് ശമ്പളം. അതായത് ഏകദേശം 17 ലക്ഷം രൂപ.

പരമ്പരാകതമായും, രുചികരമായും പാകം ചെയ്യുന്നവരായിരിക്കണം എന്നതാണ് നിബന്ധന. കുക്കായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് കൊട്ടാരത്തില്‍ തന്നെയാണ് താമസം ഒരുക്കുന്നത്. ധാരാളം അതിഥികള്‍ എത്തുന്നതിനാല്‍ എന്നും തിരക്കായിരിക്കും. നന്നായി ഭക്ഷണം പാകം ചെയ്ത് അതിഥികളെ തൃപ്തരാക്കാന്‍ കഴിവുള്ള വ്യക്തിയായിരിക്കണം പാചകക്കാരന്‍. ഒരു വര്‍ഷം 33 അവധിയാണ് പാചക്കാരന് ലഭിക്കുക.

1952 ല്‍ 21-ാം വയസിലാണ് എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ രാഷ്ട്രത്തലവ പദവിയിലെത്തുന്നത്. പിതാവ് ജോര്‍ജ് ആറാമന്റെ മരണത്തെത്തുടര്‍ന്നാണ് അവര്‍ അധികാരമേറ്റത്. 65 വര്‍ഷമായി ബ്രിട്ടന്റെ രാഞ്ജിയായി തുടരുകയാണ് 92 വയസുകാരിയായ എലിസബത്ത്. .