'സംഘര്‍ഷത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും രക്തച്ചൊരിച്ചിലിന്റെയും കാലഘട്ടത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്'; കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് ലോക മാധ്യമങ്ങള്‍

ജമ്മു കശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഇന്ത്യയുടെ തെറ്റായ തീരുമാനമാണിതെന്നാണ് ഇന്ന് പുറത്തിറങ്ങിയ പത്രങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

പാകിസ്ഥാന്‍, യു.എസ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ജമ്മുകശ്മീര്‍ വിഭജനം എങ്ങനെയാവും ബാധിക്കുക എന്ന അവലോകനമാണ് ഇസ്രയേലി ദിനപ്പത്രമായ ദ ജറുസലേം പോസ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയും ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

“എന്തുകൊണ്ട് കശ്മീര്‍ വിഷയങ്ങള്‍” എന്ന് തലക്കെട്ടിട്ട അവലോകന റിപ്പോര്‍ട്ടില്‍ ലേഖകന്‍ ഇങ്ങനെ എഴുതി “അമേരിക്ക അഫ്ഗാന്‍-പാക് ബന്ധത്തില്‍ നിരന്തരം ഇടപെടുകയാണ്. അതുപോലെ ഫെബ്രുവരിയില്‍ നടന്ന സംഭവംപോലെ ഒന്നാവും ഇന്ത്യ ആഗ്രഹിക്കുന്നത്. ഇസ്രയേലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ സൈന്യത്തെ ഇന്ത്യ ആധുനീകരിച്ചു കൊണ്ടിരിക്കുകയാണ്. കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് അന്താരാഷ്ട്ര രാഷ്ട്രീയ മാനങ്ങളുണ്ട്”.

“ഇരുണ്ട ദിനം: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഇന്ത്യ” എന്ന തലക്കെട്ടോടെയായിരുന്നു അല്‍ ജസീറയുടെ ഓണ്‍ലൈന്‍ പതിപ്പ് വാര്‍ത്തയെ സമീപിച്ചത്.

“ഇന്ത്യയിലെ എല്ലാ കശ്മീരികളും സുരക്ഷയെ കുറിച്ച് ഭയപ്പെടാനുള്ള കാരണം” എന്നാണ് അല്‍ ജസീറ പത്രത്തിലെ ലേഖനത്തിന്റെ തലക്കെട്ട്. കശ്മീര്‍ ജനതയെ ചതിച്ചും നിയമവിരുദ്ധവുമായാണ് ഇന്ത്യന്‍ നടപടിയെന്ന് ലേഖനത്തില്‍ പറയുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ആദ്യപടിയാണെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും രക്തച്ചൊരിച്ചിലിന്റെയും കാലഘട്ടത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

“അപകടകരമായ മണ്ടത്തരം” എന്നാണ് സൗദി അറേബ്യയിലെ സൗദി ഗസറ്റ് നല്‍കിയ തലക്കെട്ട്. ഈ തീരുമാനത്തിലൂടെ നല്ലതൊന്നും സംഭവിക്കില്ലെന്ന് സൗദി
ഗസറ്റ് ലേഖനത്തില്‍ പറയുന്നു. അസ്വസ്ഥമായ കശ്മീരിലെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കാനാണ് നടപടി സഹായിക്കുക എന്ന് ലേഖനം അഭിപ്രായപ്പെടുന്നു.

“കശ്മീര്‍ കൃത്യം അതീവരഹസ്യമായി ഇന്ത്യ നടപ്പിലാക്കിയതെങ്ങനെ” എന്നാണ് ഖലീജ് ടൈംസ് തലക്കെട്ടിട്ടത്.

“കശ്മീരിലെ അത്തിയില കൊഴിച്ച് ന്യൂഡല്‍ഹി, കശ്മീരിന്റെ പ്രത്യേക പദവി കൊള്ളയടിച്ചു” എന്നാണ് പാകിസ്ഥാനിലെ പ്രമുഖ പത്രമായ ദ ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്തത്. “അത്തിയില” സമാധാനത്തിന്റെ ചിഹ്നമായാണ് കണക്കാക്കാറുള്ളത്.

Latest Stories

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന