നിരവ് മോദിയുടെ സഹോദരനെതിരെ ഇന്റർപോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

ബാങ്ക് തട്ടിപ്പിനെ തുടർന്ന് ഇന്ത്യയിൽ നിന്നും കടന്നു കളഞ്ഞ ശതകോടീശ്വരൻ നിരവ് മോദിയുടെ സഹോദരൻ നെഹാൽ ദീപക് മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇദ്ദേഹത്തെ ഏത് രാജ്യത്തു വെച്ച് പിടികൂടാനും അറസ്റ്റ് ചെയ്യാനും അധികൃതർക്ക് അധികാരം നൽകുന്നതാണ് നോട്ടീസ്. നെഹാൽ ദീപക് മോദിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഇന്റർപോളിനോട് സഹായം അഭ്യർത്ഥിച്ചത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണെന്നാണ് റിപ്പോർട്ടുകൾ.

നെഹാൽ ബെൽജിയൻ പൗരനാണ്, ന്യൂയോർക്ക് സിറ്റിയിലാണ് താമസിക്കുന്നതെന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ഇപ്പോൾ പ്രവർത്തനരഹിതമായ, ഒരു കാലത്ത് നിരവ് മോദിയുടെ മുൻനിര കമ്പനിയായ ഫയർസ്റ്റാർ ഡയമണ്ട് ഇൻകോർപ്പറേറ്റിന്റെ ഡയറക്ടറായിരുന്നു നെഹാൽ. നിരവ് മോദിയും കുടുംബവും ഇന്ത്യ വിട്ട് ഒരു മാസത്തിന് ശേഷമാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസിൽ അപേക്ഷ നൽകുന്നത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് നിരവ് മോദിക്കായി ഫണ്ട് വാങ്ങുന്നതിനും സ്വത്തുക്കൾ വാങ്ങുന്നതിനുമായി സ്ഥാപിച്ച ഇറ്റാക്ക ട്രസ്റ്റിലും നേഹലിന് പങ്കുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിനെ (പി‌എൻ‌ബി) രണ്ട് ബില്യൺ ഡോളർ വഞ്ചിച്ചുവെന്ന് ആരോപിച്ച് നിരവ് മോദി ലണ്ടനിലെ ജയിലിലാണ്. അറസ്റ്റ് ചെയ്തതിനു ശേഷം നിരവ് മോദി ജാമ്യം നേടാൻ ശ്രമിച്ചെങ്കിലും യുകെ ഹൈക്കോടതി പലതവണ ആവശ്യം നിരസിച്ചു.

പി‌എൻ‌ബി അഴിമതി എന്നറിയപ്പെടുന്ന തട്ടിപ്പ് പുറം ലോകം അറിയപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പ് നിരവ് മോദിയും അദ്ദേഹത്തിന്റെ സഹോദരൻ നേഹലും, ഗീതാഞ്ജലി ഗ്രൂപ്പിന്റെ പ്രൊമോട്ടറും ഇരുവരുടെയും അമ്മാവനുമായ മെഹുൽ ചോക്സിയും ഉൾപ്പെടെ കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യയിൽ നിന്നും കടന്നുകളയുകയായിരുന്നു.

നിരവ് മോദിയെ കള്ളപ്പണം വെളുപ്പിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും നെഹാലും മറ്റ് കുടുംബാംഗങ്ങളും സഹായിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

Latest Stories

ഒരു പഫില്‍ തുടങ്ങും, പിന്നെ നിര്‍ത്താനാവില്ല.. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല: സൂര്യ

IPL 2025: എന്റെ മണ്ണിൽ വന്ന് ഷോ ഇറക്കിയതല്ലേ, ഇതാ പിടിച്ചോ; രാഹുലിന്റെ കാന്താര ആഘോഷത്തെ ട്രോളി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രഹസ്യാന്വേഷണ വീഴ്ച ചര്‍ച്ച ചെയ്യേണ്ടതില്ല; മൊസാദിന് വരെ തെറ്റുപറ്റി; ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനമില്ല; ഇന്ത്യ തിരിച്ചടിക്കും; പാക്കിസ്ഥാന്‍ അത് അര്‍ഹിക്കുന്നുവെന്ന് തരൂര്‍

സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട വനിതാ ഡോക്ടറെ ലോഡ്ജിലെത്തിച്ച് പീഡനം; പൊലീസുകാരൻ അറസ്റ്റിൽ

IPL 2025: മിക്ക താരങ്ങളും ആ കാര്യം മറന്നാണ് ഇപ്പോൾ കളിക്കുന്നത്, അതുകൊണ്ടാണ് ഇത്തവണ പണി കിട്ടുന്നത്; പ്രമുഖ താരങ്ങൾക്ക് ഉപദേശവുമായി വിരാട് കോഹ്‌ലി; വെറുതെ അല്ല ഇയാൾ ഗോട്ട് ആയത്

പെഹൽഗാം ഭീകരാക്രമണം; ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് സൂചന, സെെന്യവുമായി ഏറ്റുമുട്ടിയെന്നും റിപ്പോർട്ട്, രാത്രി ഭക്ഷണം തേടിയെത്തി

'പാക്കിസ്ഥാന്റേത് ഉറച്ച ഭീകരവിരുദ്ധ നടപടി, പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ സഹായിക്കും'; പഹല്‍ഗാം ഭീകരാക്രമണത്തില്‍ പക്ഷം പിടിച്ച് ചൈന; പാക്ക് വാദത്തിന് പിന്തുണ

നടൻ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി; ഷൈൻ എത്തിയത് ഡി അഡിക്ഷൻ സെന്ററിൽ നിന്ന്

മു​ഗൾ രാജവംശം പുറത്ത്, മഹാകുംഭമേളയും അടൽ ടണലും അകത്ത്; എൻസിഇആർടി പാഠപുസ്തകത്തിൽ കേന്ദ്രത്തിന്റെ പരിഷ്കരണം

ജയില്‍ വേണ്ട; ഇനി ഒരു തിരിച്ചുവരവില്ല; കോടതിയുടെ പ്രഹരം പേടിച്ച് തമിഴ്‌നാട് മന്ത്രിമാര്‍; സെന്തില്‍ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു; സ്റ്റാലിന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി