ജംകരന്‍ പള്ളിയില്‍ 'പ്രതികാര ചെങ്കൊടി' ഉയര്‍ത്തി ഇറാന്‍; ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഉത്തരവിട്ട് ആയത്തുല്ല; ഹനിയ വധത്തില്‍ നേര്‍ക്കുനേര്‍ യുദ്ധം

ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ തിരിച്ചടിക്കുമെന്ന് സൂചന നല്‍കി ജംകരന്‍ പള്ളിയില്‍ കൊടി ഉയര്‍ത്തി. ഇറാന്‍ ചുമപ്പ് കൊടിയാണ് പള്ളിക്ക് മുകളില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതു ‘പ്രതികാരത്തിന്റെ ചെങ്കൊടി’ എന്നാണ് അറിയപ്പെടുന്നത്. ഇസ്രയേലിന് തിരിച്ചടി നല്‍കേണ്ടത് ഇറാന്റെ അഭിമാന പ്രശ്്നമായി മാറിയിരിക്കുകയാണ്.

ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉത്തരവിട്ടതായി മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബുധനാഴ്ച രാവിലെ ഹനിയ്യ കൊല്ലപ്പെട്ടതായി ഇറാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാന്‍ സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖാംനഈ ഉത്തരവിട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.

മൂന്ന് ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ ഇറാന്‍ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിലെ (ഐ.ആര്‍.ജി.സി) അംഗങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ കഠിനമായ ശിക്ഷക്ക് കളമൊരുക്കിയതായി നേരത്തെ ഖാംനഈ തന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്റാനില്‍ എത്തിയതായിരുന്നു ഹനിയ്യ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എക്‌സിലെ ഒരു പോസ്റ്റില്‍ ഹനിയ്യയുടെ രക്തസാക്ഷിത്വത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഹനിയയുടെ വധം ഇറാനെ ഞെട്ടിച്ചിരിക്കുകയാണ്. ‘ഞങ്ങളുടെ പ്രിയങ്കരനായ അതിഥിയെ ഞങ്ങളുടെ വീട്ടില്‍ വെച്ച് നിങ്ങള്‍ കൊന്നിരിക്കുന്നു. അതുവഴി കഠിനമായ ശിക്ഷക്കുള്ള വഴി പാകുകയും ചെയ്തു” പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രതികരണത്തില്‍ സൂചനകള്‍ വ്യക്തം

പ്രസിഡന്റിന്റെ സത്യപ്രതിജ്ഞക്കെത്തിയ ഔദ്യോഗിക അതിഥിയെ സ്വന്തം തലസ്ഥാനത്ത് പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ കുറ്റബോധവും രോഷവും ഇറാന്‍ ഭരണകൂടത്തിന്റെ പ്രതികരണങ്ങളില്‍ ഉണ്ട്.

ഹനിയ ഇറാനില്‍ വധിക്കപ്പെട്ടതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷവും സങ്കീര്‍ണവുമാകും.കഴിഞ്ഞ ഏപ്രിലില്‍ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു.

ഇറാന്റെ സൈനികആണവ പദ്ധതികളുടെ തലപ്പത്തുള്ളവരെ ഇസ്രയേല്‍ ഇറാനില്‍ കടന്നു മുന്‍പ് വകവരുത്തിയിട്ടുണ്ടെങ്കിലും പലസ്തീന്‍ നേതാവിനെ ഇല്ലാതാക്കുന്നത് ഇതാദ്യമാണ്.
2019 നു ശേഷം ടെഹ്‌റാനില്‍ ഹനിയ പതിനഞ്ചോളം സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ടെഹ്‌റാന്‍ സുരക്ഷിതമാണെന്നു ഹമാസ് നേതൃത്വവും കരുതിയിട്ടുണ്ടാവണം. ഏപ്രിലിലെ സംഘര്‍ഷത്തിനുമുന്‍പ് ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നില്ല. ഹിസ്ബുല്ലയ്ക്ക് ഇറാന്‍ പണവും ആയുധങ്ങളും നല്‍കുന്നുണ്ട്, ലബനനില്‍നിന്നും സിറിയയില്‍നിന്നും ഹിസ്ബുല്ലയിലൂടെയാണ് ഇറാന്‍ ഇസ്രയേലിനെതിരെ പൊരുതിയിരുന്നത്. ഇപ്പോള്‍ നേരിട്ടും ഏറ്റുമുട്ടാന്‍ തുടങ്ങിയതോടെ മേഖലയില്‍ സംഘര്‍ഷം കൈവിട്ടുപോകുമെന്ന ഭീതിയുണ്ട്.

24 മണിക്കൂറിനിടെ 2 ലക്ഷ്യങ്ങളാണ് ഇസ്രയേല്‍ നേടിയത്‌ചൊവ്വാഴ്ച രാത്രി ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡറെ ബെയ്‌റൂട്ടിലെ വീട്ടില്‍ മിസൈലാക്രമണത്തില്‍ കൊലപ്പെടുത്തി. മണിക്കൂറുകള്‍ക്കുശേഷം ടെഹ്‌റാനില്‍ മിസൈലാക്രമണത്തില്‍ ഹമാസ് മേധാവിയെ ഇല്ലാതാക്കി.

Latest Stories

എറണാകുളം ചെമ്പുമുക്കിൽ വൻ തീപ്പിടുത്തം

66കാരി മഡോണയ്ക്ക് 28കാരന്‍ വരന്‍; വിവാഹനിശ്ചയം കഴിഞ്ഞു? വജ്ര മോതിരം ഉയര്‍ത്തികാട്ടി പോപ് താരം

രോഹിതും കോഹ്‌ലിയും വിരമിക്കാൻ ഒരുങ്ങുന്നോ ? തോൽവിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ; ഒപ്പം നൽകിയത് അപായ സൂചനയും

അവിവാഹിതരായ ദമ്പതികൾക്ക് ഇനി പ്രവേശനമില്ല, OYO ചെക്ക്-ഇൻ നിയമങ്ങൾ മാറ്റുന്നു

എറണാകുളത്ത് മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ...; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

BGT 2025: കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ, പീക്കിൽ നിന്ന് ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിട്ട ഗംഭീറിന്റെ 5 മാസങ്ങൾ; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

BGT 2025: മത്സരത്തിനിടയിൽ വിരാട് കോഹ്‌ലിയുടെ പ്രവർത്തി കണ്ട ഓസ്ട്രേലിയ്ക്ക് ഷോക്ക്; വീഡിയോ വൈറൽ

ഡൽഹിയിൽ കെജ്‌രിവാൾ നിർമ്മിച്ചത് അടിസ്ഥാന സൗകര്യങ്ങളല്ല, 'ശീഷ് മഹൽ': അമിത് ഷാ

എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എല്ലാ പൊതുപരിപാടികളും റദ്ദാക്കി