ഇറാന്റെ മിസൈൽ ആക്രമണം: ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം നൽകി എംബസി; അടിയന്തര യോഗം വിളിച്ച് യുഎന്‍

ഇസ്രായേലിലെ ഇറാൻ്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് യുഎന്‍ രക്ഷാസമിതി. ന്യൂയോർക്കിലാണ് യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരുന്നത്. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം.

സംഘർഷത്തിന് പിന്നാലെ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാനിർദേശം നൽകി. സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുമാണ് ഇന്ത്യൻ എംബസി നൽകിയിരിക്കുന്ന നിർദേശം. അതേസമയം തങ്ങൾ സുരക്ഷിതരാണെന്ന് ഇസ്രയേലിലുള്ള മലയാളികള്‍ ഉൾപ്പടെ ഉള്ളവർ പറഞ്ഞു. ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതുകൊണ്ട് അപകടം സംഭവിച്ചില്ലെന്നും സംഘ‍ർഷാവസ്ഥ നിലനിൽക്കുന്നതിൽ ആശങ്കയുണ്ടെന്നുംഅവർ പറഞ്ഞു.

അതേസമയം ഇസ്രായേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനും കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തര യോഗം ചേർന്നു. ഇസ്രയേലിൻ്റെ തുടർ നടപടികളെക്കുറിച്ച്, അമേരിക്ക, ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി.

Latest Stories

ഇതുപോലെ കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല; പിണറായിയുടെ പിആര്‍ നടത്തുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കെ സുരേന്ദ്രന്‍

'നിലവിലെ മികച്ച താരം'; ഇഷ്ട ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുത്ത് ഉര്‍വ്വശി റൗട്ടേല; വടിയെടുത്ത് ഋഷഭ് ആരാധകര്‍

വിരാടും രോഹിതും ബുംറയും അല്ല, അവന്മാർ രണ്ട് പേരുമാണ് ഇന്ത്യയുടെ വിജയങ്ങൾക്ക് കാരണം; ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

മതിയായ തെളിവുകളില്ല; എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ

120 ലൈംഗിക പീഡന പരാതികള്‍, 9 വയസുകാരനെയടക്കം ബലാത്സംഗം ചെയ്തതെന്ന് ആരോപണം; റാപ്പര്‍ ഷാന്‍ കോംപ്സ് വിവാദത്തില്‍

"അവൻ ആണ് ഞങ്ങടെ തുറുപ്പ് ചീട്ട്"; റഫിഞ്ഞയെ വാനോളം പുകഴ്ത്തി ബാഴ്‌സിലോണ പരിശീലകൻ

അവൻ 40 റൺസ് നേടിയാൽ അത് മോശം ഫോം, നമ്മൾ നേടിയാൽ അത് വലിയ കാര്യം; തുറന്നടിച്ച് ആകാശ് ചോപ്ര

'എനിക്ക് അവനെ മൈതാനത്ത് കാണുന്നത് തന്നെ അസ്വസ്തതയാണ്'; ഇന്ത്യന്‍ താരത്തെ കുറിച്ച് സ്മിത്ത്

മുന്‍കൂര്‍ ജാമ്യം തേടില്ല, എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷയും നല്‍കില്ല; ബലാത്സംഗ കേസില്‍ നിവിന്‍ പോളി

അംബാനി പൊതുജനത്തിന്റെ പണം വിവാഹത്തിനായി ധൂര്‍ത്തടിച്ചു; ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നു; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി