മുടിമുറിച്ചും ശിരോവസ്ത്രം വലിച്ചെറിഞ്ഞും സ്ത്രീകള്‍; ഇറാനില്‍ ഹിജാബ് വിരുദ്ധസമരത്തിന് നേരെ വെടിവെയ്പ്പ്

റാനില്‍ ഹിജാബ് വിരുദ്ധസമരത്തിന് നേരെ വെടിവെയ്പ്പ്. പോലീസ് കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാനെത്തിയവര്‍ക്കു നേരെയാണ് സുരക്ഷാ സേന വെടിയുതിര്‍ത്തത്. മുടിമുറിച്ചും ശിരോവസ്ത്രം വലിച്ചെറിഞ്ഞുമാണ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

കുര്‍ദ് നഗരമായ സാക്വസിലെ അമിനിയുടെ ഖബറിനരികെ തടിച്ചുകൂടിയ പതിനായിരത്തോളം ആളുകള്‍ക്കെതിരെയാണ് സൈന്യം മുന്നറിയിപ്പില്ലാതെ വെടിയുതിര്‍ത്തത്. സെപ്റ്റംബര്‍ 16നാണ് 22 കാരിയായ അമിനി പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്ന് ആരോപിച്ചാണ് അമിനിയെ അറസ്റ്റ് ചെയ്തത്. പോലീസിനെതിരെ വനിതകള്‍ തെരുവില്‍ ഇറങ്ങിയതോടെ പലയിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.

വെടിയുതിര്‍ത്തതിന് പിന്നാലെ അമിനിയുടെ ഖബറിടത്തിലെത്തിയ നിരവധിയാളുകളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ശിരോവസ്ത്രം ഊരി നൂറുകണക്കിനു സ്ത്രീകളും പ്രതിഷേധിച്ചിരുന്നു. ശിരോവസ്ത്രമില്ലാതെ കാറിന്റെ മുകളില്‍ കയറി നിന്ന് പ്രതിഷേധിക്കുന്ന സ്ത്രീയുടെ ചിത്രം വൈറലായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷ സേന കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടുണ്ട്.

സംഘര്‍ഷം രൂക്ഷമായതോടെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. അമിനിയുടെ കസ്റ്റഡി മരണത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 600ലേറെ ആളുകളെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്.

Latest Stories

CSK UPDATES: ആ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എല്ലാം ഉണ്ട്, ചെന്നൈ ആരാധകരോട് അത് പറഞ്ഞ് രവീന്ദ്ര ജഡേജ; ചർച്ചയായി ആ വരി

MI UPDATES: വീണ്ടും ഫ്ലോപ്പ് ഷോ തുടർന്ന് രോഹിത് ശർമ്മ, എത്രയും പെട്ടെന്ന് വിരമിച്ചാൽ ഉള്ള മാനം പോകാതിരിക്കും; മുൻ നായകന് ട്രോൾ മഴ

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് പൂനെയില്‍ നിന്ന്

MI UPDATES: ആരാണ് അശ്വനി കുമാർ? അരങ്ങേറ്റത്തിൽ കെകെആറിനെ തകർത്തെറിഞ്ഞ പയ്യൻസ് വേറെ ലെവൽ; മുംബൈ സ്‌കൗട്ടിങ് ടീമിന് കൈയടികൾ

ചരിത്ര വസ്തുതകളെ വെട്ടിമാറ്റാനാകില്ല; സംവിധായകനെതിരെയുള്ള ആക്രമണവും ഒറ്റപ്പെടുത്തലും കേരളത്തിന്റെ ചരിത്രം മറന്നുള്ള നിലപാടെന്ന് പിഎ മുഹമ്മദ് റിയാസ്

പൃഥ്വിരാജിനെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പ്പിക്കാനാവില്ല; എമ്പുരാന് പിന്തുണയുമായി ഫെഫ്കയും രംഗത്ത്

കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍

വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

MI VS KKR: എന്ത് ചെയ്യാനാണ് രോഹിത്തിന്റെ സഹതാരമായി പോയില്ലേ, ടോസിനിടെ ഹാർദിക്കിന് പറ്റിയത് വമ്പൻ അബദ്ധം; വീഡിയോ കാണാം

പൃഥ്വി മുമ്പും അവഗണനകള്‍ നേരിട്ടതല്ലേ; വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരും; കളക്ഷന്‍ കണക്കുകള്‍ ഇനി എമ്പുരാന് മുന്‍പും ശേഷവുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍