സ്ത്രീകളുടെ രഹസ്യഭാഗം പരിശോധിക്കുന്ന ആയത്തൊള്ള; ഹിജാബ് വിരുദ്ധ കലാപത്തെ പിന്തുണച്ച് ഷാര്‍ലി എബ്ദോ; ഫ്രാന്‍സിന് എതിരെ പൊട്ടിത്തെറിച്ച് ഇറാന്‍

ഹിജാബ് വിരുദ്ധ കലാപം നയിക്കുന്നവര്‍ക്ക് പിന്തുണയുമായി ഫ്രഞ്ച് മാസികയായ ഷാര്‍ലി എബ്ദോ. ഇറാനിലെ മുതിര്‍ന്ന നേതാവായ ആയത്തൊള്ള അലി ഖൊമേനിയെ കടുത്ത രീതിയില്‍ ആക്ഷേപിച്ചു കൊണ്ടുള്ള കാര്‍ട്ടൂണുകളാണ് ഷാര്‍ലി എബ്ദോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആയത്തൊള്ളയുടെ 40 കാര്‍ട്ടൂണുകളാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ യുവതി മരിച്ചതിന്റെ പേരില്‍ ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവാദ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അശ്ലീലവും ലൈംഗികതയും കൂടുതല്‍ പ്രകടമാകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഭൂരിഭാഗവും.

കാര്‍ട്ടൂണ്‍ വിവാദമായതിനെ തുടര്‍ന്ന് മാഗസിനെതിരെ ഇറാന്‍ ഭരണകൂടം തന്നെ രംഗത്തെത്തി. എന്നാല്‍, 1979 മുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന ഇറാനിയന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പിന്തുണ അറിയിക്കാനുള്ള മാര്‍ഗമാണ് തങ്ങളുടെ കാര്‍ട്ടൂണുകളെന്ന് ഷാര്‍ലി എബ്ദോയുടെ ഡയറക്ടര്‍ ലോറന്റ് സോറിസോ എഡിറ്റോറിയലിലൂടെ വ്യക്തമാക്കി. ഇതോടെ കൂടുതല്‍ നടപടികളിലേക്ക് ഇറാന്‍ കടന്നു. ഫ്രാന്‍സിലെ ഇറാന്‍ പ്രതിനിധി നിക്കോളാസ് റോഷെയെ വിളിച്ചുവരുത്തിയാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റ് മുസ്ലീം രാജ്യങ്ങളുടെ വിശുദ്ധിയെ അപമാനിക്കാന്‍ ഫ്രാന്‍സിന് അവകാശമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് നാസര്‍ കനാനി വ്യക്തമാക്കി. കാര്‍ട്ടൂണ്‍ സംഭവത്തെ അപലപിച്ചുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ വിശദീകരണവും നടപടിയും ഉടന്‍ ഉണ്ടാകണമെന്നും അതിനായി തങ്ങള്‍ കാക്കുകയാണെന്നും വിദേശ മന്ത്രാലയം ഫ്രാന്‍സിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം ഒരു ആവശ്യം ഫ്രാന്‍സ് അംഗീകരിച്ചിട്ടില്ല.

2015ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന് മുസ്ലീം രാജ്യങ്ങള്‍ ഒന്നടങ്കം മാഗസിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യാന്തര സമ്മര്‍ദം ഉണ്ടായെങ്കിലും മാഗസിന്‍ കാര്‍ട്ടൂണില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഫ്രാന്‍സില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. ഇതോടെ വിഷയത്തില്‍ ഇമ്മാനുവേല്‍ മക്രോണ്‍ സര്‍ക്കാര്‍ ഇടപെടുകയും മാഗസിന് വേണ്ട പിന്തുണയും നല്‍കി. പിന്നാലെ ഫ്രാന്‍സിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുവരുകളിലും ഈ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിക്കയും ചെയ്തിരുന്നു.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം