ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ഇറാഖിലെ നസിരിയ നഗരത്തിലാണ് സംഭവം. ഒക്ടോബറിലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഇറാഖില്‍ തുടങ്ങിയത്.

കഴിഞ്ഞ ദിവസം നടന്ന നജഫിലെ സൈനിക വെടിവെയ്പ്പില്‍ 11 പേരും കൊല്ലപ്പെട്ടിരുന്നു. ഇവിടെ ഇറാന്‍ കോണ്‍സുലേറ്റ് പ്രതിഷേധക്കാര്‍ കത്തിച്ചതിനെ തുടര്‍ന്നായിരുന്നു വെടിവെയ്പ്പ്. തീവെയ്പ്പിന് മുമ്പ് തന്നെ കോണ്‍സുലേറ്റിലെ ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. നയതന്ത്ര കാര്യാലയത്തിനു നേരെയുണ്ടായ അക്രമത്തെ ഇറാഖ് വിദേകാര്യ മന്ത്രാലയം അപലപിച്ചു.

അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം, അഴിമതി അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനങ്ങളുടെ പ്രക്ഷോഭം. യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അടുത്തിടെ ഇറാഖ് സന്ദര്‍ശിച്ചിരുന്നു. സമാധാനപരമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ സൈന്യത്തെ ഉപയോഗിക്കരുതെന്നാണ് യു.എസ് നിലപാട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ