പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒമ്പത് ആക്കി കുറയ്ക്കാനുള്ള നിയമത്തിന് ഇറാഖ്; പാര്‍ലമെന്റില്‍ നിയമം അവതരിപ്പിച്ച് ഇറാഖ് നീതിന്യായ മന്ത്രാലയം

ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു ബില്‍ ലോകവ്യാപകമായ ജനരോഷത്തിനും വലിയ ആശങ്കയ്ക്കും വഴിവെയ്ക്കുകയാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസായി നിജപ്പെടുത്താനുള്ള ഉദ്ദേശവുമായി ഇറാഖ് ജസ്റ്റിസ് മന്ത്രാലയം അവതരിപ്പിച്ച ബില്ലാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹപ്രായം 18 വയസില്‍ നിന്നും വെറും 9 വയസ്സായി കുറയ്ക്കാനുള്ള ശ്രമമാണ് ഇറാഖ് പാര്‍ലമെന്റില്‍ നടക്കുന്നത്. ഇറാഖ് നീതിന്യായ മന്ത്രാലയം അവതരിപ്പിച്ച വിവാദ നിയമനിര്‍മ്മാണ ബില്ല നിലവില്‍ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആയി നിജപ്പെടുത്തുന്ന രാജ്യത്തിന്റെ വ്യക്തിഗത നിയമത്തില്‍ ഭേദഗതി വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്.

മറ്റൊരു ഭീകരമായ മനുഷ്യാവകാശ- ലിംഗ നീതി പ്രശ്‌നവും ഇറാഖ് ജസ്റ്റിസ് മിനിസ്റ്ററി മുന്നോട്ട് വെയ്ക്കുന്ന നിയമത്തിലുണ്ട്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികള്‍ക്ക് അവസരം ഒരുക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് പുതിയ ഭേദഗതി ബില്ല. മതാധികാരികള്‍ വിഷയത്തില്‍ തീരുമാനമെടുക്കണോ അതോ സിവില്‍ ജുഡീഷ്യറി തീരുമാനമെടുക്കണോയെന്ന കാര്യത്തില്‍ പൗരന് തീരുമാനമെടുക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ ബില്ല്. അതായത് വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതികള്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും അപ്പുറം മതാധികാരികള്‍ ന്യായം വിധിച്ചാല്‍ മതിയെന്ന് പ്രതിയ്‌ക്കോ വാദിയ്‌ക്കോ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

വിവാഹമോചനം, അനന്തരാവകാശം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഈ നിയമം ഇടയാക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബില്ല് ഇറാഖ് പാര്‍ലമെന്റ് പാസാക്കിയാല്‍ 9 വയസ് മുതല്‍ പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹം സാധ്യമാകും. ഒരാള്‍ക്കും ചോദ്യം ചെയ്യാനാവാത്ത വിധം ബാലവിവാഹം നിയമസാധുത നേടും. ആണ്‍കുട്ടികളുടെ വിവാഹപ്രായം 15 ആയും നിജപ്പെടുത്താനാണ് ഇറാഖ് ശ്രമിക്കുന്നത്.

ബാലവിവാഹവും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമവും നിയമസാധുത നേടുമെന്ന ഭീകരവശം കൂടിയാണ് ഇറാഖിലെ പാര്‍ലമെന്റ് ഉണ്ടാക്കുന്ന നിയമത്തിലുള്ളത്. ഈ പിന്തിരിപ്പന്‍ നീക്കം സ്ത്രീകളുടെ അവകാശങ്ങളും ലിംഗസമത്വവും ഊട്ടിഉറപ്പിക്കുന്നതില്‍ ദശാബ്ദങ്ങളായി ഉണ്ടാക്കിയ പുരോഗതിയെ തുരങ്കം വയ്ക്കുന്നതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും ബില്ലിനെ ശക്തമായി എതിര്‍ത്തു മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ശൈശവവിവാഹം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൊഴിഞ്ഞുപോക്ക്, നേരത്തെയുള്ള ഗര്‍ഭധാരണം, ഗാര്‍ഹിക പീഡനത്തിന്റെ ഉയര്‍ന്ന സാധ്യത എന്നിവയിലേക്ക് നയിക്കുമെന്നതില്‍ തര്‍ക്കമില്ല.

നിലവില്‍ തന്നെ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുനിസെഫിന്റെ കണക്കനുസരിച്ച് ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരായിട്ടുണ്ട്. ഇത്തരത്തില്‍ പിന്നോട്ട് നടക്കുന്ന ഒരു രാജ്യമാണ് വീണ്ടും കാടന്‍രീതി പിന്തുടരാന്‍ 9 വയസിലേക്ക് വിവാഹപ്രായം ചുരുക്കാനും നിയമപരമാക്കാനും ശ്രമിക്കുന്നത്. ഈ നിയമം പാസാക്കുന്നതിലൂടെ ഒരു രാജ്യം പിന്നോട്ടാണ് നീങ്ങുന്നതെന്ന് മാത്രമാണ് കാണിക്കുന്നതെന്നും പുരഗതിയിലേക്ക് നീങ്ങുന്നതിന്റെ ഒരു ലക്ഷണവുമല്ലെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) ഗവേഷകര്‍ പറയുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍