തുര്‍ക്കിയിലെ പ്രമുഖ ടിവി അവതാരകനുമായ അദ്‌നാന്‍ ഒക്തറിന് 8,658 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇസ്താംബൂള്‍ ക്രിമിനല്‍ കോടതി. അല്‍പവസ്ത്രധാരിണികളും അമിത മേക്കപ്പിട്ടതുമായി സ്ത്രീകള്‍ക്കൊപ്പം പരിപാടി അവതരിപ്പിച്ചു എന്നതാണ് കുറ്റം.
മതപരമായ ചര്‍ച്ചകള്‍ നടത്തുന്ന പരിപാടിയുടെ അവതാരകനാണ് അദ്‌നാന്‍ ഒക്തര്‍. തുര്‍ക്കിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍വാസമാണിത്. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യ്തതിനും, വഞ്ചന, ചാരപ്രവര്‍ത്തനം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഹാരുണ്‍ യഹ്യ എന്ന പേരില്‍ അറിയപ്പെടുന്ന 66 കാരന് ഉല്‍പ്പടെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു.
യാഥാസ്ഥിതിക മൂല്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുന്ന മതപണ്ഡിതനാണ് അദ്‌നാന്‍ ഒക്താര്‍. സ്വന്തം ചാനലായ A9 ടിവി യില്‍ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര ടോക്ക് ഷോയുടെ അവതാരകനായിരുന്നു ഒക്തര്‍.
ലൈംഗികമായി ഉപദ്രവിക്കുകയും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു. ഒക്താര്‍ അവരുടെ ചാനലില്‍ ജോലി ചെയ്യുന്ന സ്ത്രികളെ ലൈംഗികപരമായി ഉപയോഗിച്ചിട്ടുണ്ടെന്ന് നിരവധി സ്ത്രീകള്‍ ആരോപിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഒക്തറിന്റെ വീട് പരിശോധിച്ചപ്പോള്‍ 69,000 ഗര്‍ഭ നിരോധന ഗുളികകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ഒക്താറിന്റെ ജയില്‍വാസം.