ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് തന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ അനുമതി നല്‍കിയതായി അദേഹം പറഞ്ഞു. ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചതിലൂടെയും അവരുടെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ തകര്‍ത്തതിലൂടെയും ലക്ഷ്യം പൂര്‍ത്തീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിന്റെ മേഖല മാറ്റുകയാണെന്നും ഇറാന്റെ ഭീഷണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇസ്രായേലിന് കഴിയുമെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ഇസ്രായേല്‍ പ്രതികരിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റേയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെയും നേതൃത്വത്തില്‍ വെടിനിര്‍ത്തലില്‍ തീരുമാനമുണ്ടാകുമെന്നാണ് ലബനാന്‍ അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിന്റെ അടുത്തെത്തിയെന്ന് യു.എസ് ദേശീയ സുരക്ഷവക്താവ് ജോണ്‍ കിര്‍ബി പറഞ്ഞിരുന്നു.

. തങ്ങള്‍ക്കെതിരേ യുദ്ധം തുടങ്ങിയത് ഹിസ്ബുള്ളയാണ്. യുദ്ധലക്ഷ്യങ്ങളില്‍ പലതും കൈവരിച്ചു. അവരുമായുള്ള സംഘര്‍ഷത്തിനിടെ വടക്കന്‍ ഇസ്രയേലില്‍നിന്ന് കുടിയിറക്കപ്പെട്ട ഇസ്രയേല്‍ ജനതയെ അവരുടെ വീടുകളിലേക്ക് തിരിച്ചെത്തിക്കും. ഗാസയിലെ ഹമാസിനെതിരായ യുദ്ധത്തെ കരാര്‍ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെടിനിര്‍ത്തല്‍ക്കരാര്‍ ഉടനെ നടപ്പാക്കണമെന്ന് ലെബനന്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അറിയിച്ചു.ു. രണ്ടുമാസത്തെ വെടിനിര്‍ത്തല്‍, ഹിസ്ബുള്ളയുടെ സായുധവിഭാഗത്തിന്റെ തെക്കന്‍ ലെബനനിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കല്‍, ലെബനനില്‍നിന്നുള്ള ഇസ്രയേല്‍സേനയുടെ പിന്മാറ്റം എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകളെന്നാണ് വിവരം.

കരാറിന് അംഗീകാരം നല്‍കുന്നത് ഹിസ്ബുള്ളയെ തുടച്ചുനീക്കാനുള്ള ചരിത്രപരമായ അവസരം നഷ്ടപ്പെടുത്തലാകുമെന്ന് ഇസ്രയേല്‍ ദേശസുരക്ഷാമന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചന. രണ്ടുമാസം മുമ്പ് ലബനാനില്‍ കടന്നുകയറിയ ഇസ്രായേല്‍ സൈന്യം ഘട്ടംഘട്ടമായി പിന്‍വാങ്ങും. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്നൊഴുകുന്ന ലിറ്റാനി നദിക്കരയിലെ ഹിസ്ബുല്ല സാന്നിധ്യവും അവസാനിപ്പിക്കും. 60 ദിവസത്തേക്കാകും വെടിനിര്‍ത്തല്‍. ഇതോടെ ലബനാനില്‍ ഹിസ്ബുല്ലയുമായി ഒരു വര്‍ഷമായി നടക്കുന്ന യുദ്ധത്തില്‍ താല്‍ക്കാലിക ഇടവേളയുണ്ടാകം.

ഒരു വര്‍ഷത്തിനിടെ ലബനാനിലെ ഇസ്രായേല്‍ ആക്രമണത്തില്‍ 3,700 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അധ്യക്ഷന്‍ ഹസന്‍ നസ്‌റുല്ല അടക്കം ഹിസ്ബുല്ല നേതാക്കളിലേറെയും വധിക്കപ്പെട്ടു. അതേസമയം, ഹിസ്ബുല്ലയുമായി യുദ്ധത്തിന്റെ പൂര്‍ണ അന്ത്യമല്ല ഇതെന്നും ഇസ്രായേല്‍ പറയുന്നു.

Latest Stories

ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍; നിലപാട് അറിയിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ചി

CSK VS SRH: ഇനിയും ഇതുപോലെ പത്ത് ക്യാച്ചുകളെടുക്കട്ടെ ഷേര്‍ ഖാന്‍, സിഎസ്‌കെ ബാറ്ററെ പുറത്താക്കിയ കാമിന്ദു മെന്‍ഡിസിന്റെ കിടിലന്‍ ക്യാച്ച്, വീഡിയോ

കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമാപണം നടത്തി ബിനോയ് വിശ്വം; നടപടി സന്ദീപ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ

CSK VS SRH: ബാറ്റ് ചെയ്യാനും അറിയില്ല, ബോളിങ്ങും അറിയില്ല, ഇങ്ങനെയൊരു മരവാഴ, ഇവനെയൊക്കെ പിന്നെ എന്തിനാ ടീമിലെടുത്തത്, ചെന്നൈ താരത്തിന് ട്രോളോടു ട്രോള്‍

CSK VS SRH: സ്റ്റംപ് ഇവിടെയല്ല ഷമിയേ അവിടെ, ചെന്നൈക്കെതിരെ ഒരു അപൂര്‍വ നോബോള്‍ എറിഞ്ഞ് മുഹമ്മദ് ഷമി, ഇയാള്‍ക്കിത് എന്ത് പറ്റിയെന്ന് ആരാധകര്‍, വീഡിയോ

പാക് പൗരന്മാരെ ഉടന്‍ തിരിച്ചയക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം; 416 ഇന്ത്യന്‍ പൗരന്‍മാര്‍ മടങ്ങിയെത്തി; നയതന്ത്ര തലത്തിലെ നടപടികള്‍ കടുപ്പിച്ച് രാജ്യം

CSK VS SRH: ചരിത്രത്തില്‍ ഇടംപിടിച്ച് എംഎസ് ധോണി, രോഹിതിനും കോഹ്ലിക്കുമൊപ്പം ഇനി തലയും, കയ്യടിച്ച് ആരാധകര്‍

റഷ്യന്‍ ജനറല്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; സ്‌ഫോടനം റഷ്യ-യുഎസ് ചര്‍ച്ചയ്ക്ക് തൊട്ടുമുന്‍പ്

എന്‍ രാമചന്ദ്രന് വിട നല്‍കി ജന്മനാട്; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ; അവസാനമായി ഒരു നോക്ക് കാണാനെത്തിയത് ജനസാഗരം

IPL 2025: മറ്റുളളവരെ കുറ്റം പറയാന്‍ നിനക്ക് എന്തധികാരം, ആദ്യം സ്വയം നന്നാവാന്‍ നോക്ക്‌, റിയാന്‍ പരാഗിനെ നിര്‍ത്തിപൊരിച്ച് മുന്‍ ഇന്ത്യന്‍ താരം