ജനങ്ങളെ പട്ടിണിക്കിട്ട് യുദ്ധം ജയിക്കാന്‍ നോക്കരുത്; ഇസ്രയേല്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മധ്യസ്ഥര്‍; അന്താരാഷ്ട്ര മാനുഷികനിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് യുഎന്‍

ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ട് യുദ്ധം ജയിക്കാന്‍ നോക്കരുതെന്ന് മധ്യസ്ഥരായ ഖത്തറും ഈജിപ്തും. ഗാസയിലേക്കുള്ള എല്ലാ ജീവകാരുണ്യസഹായങ്ങളും സേവനങ്ങളും തടഞ്ഞ ഇസ്രയേല്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും രംഗത്തെത്തിയത്.

പട്ടിണി ആയുധമാക്കി ഇസ്രയേല്‍ അന്താരാഷ്ട്ര മാനുഷികനിയമങ്ങള്‍ ലംഘിക്കുകയാണ്. ഇസ്രയേലിന്റെ നടപടി ആശങ്കാനകമാണെന്ന് യുഎന്‍. വ്യക്തമാക്കി. റംസാനും ജൂതരുടെ പെസഹ ആഘോഷവും കണക്കിലെടുത്ത് ആദ്യഘട്ടവെടിനിര്‍ത്തല്‍ ഏപ്രില്‍ 20-വരെ നീട്ടാമെന്ന് യു എസ് നിര്‍ദേശിച്ചിരുന്നു. ഈ കരാറിനെ ഇസ്രയേല്‍ അംഗീകരിച്ചെങ്കിലും ഹമാസ് തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ നീട്ടിയില്ലെങ്കില്‍ ഗുരുതപ്രത്യാഘാതമുണ്ടാകുമെന്ന് പറഞ്ഞ് ഇസ്രയേല്‍ ഗാസയിലേക്കുള്ള സഹായം തടയുന്നത്.

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള യുഎസ് നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു താക്കീത് നല്‍കി.

ഗാസ വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതെ പിരിഞ്ഞിരുന്നു. ജനുവരിയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ മൂന്നു ഘട്ടമായുള്ള വെടിനിര്‍ത്തലിനു ധാരണയായിരുന്നെങ്കിലും രണ്ടാം ഘട്ടത്തിലേക്കു പോകുന്നതിനു പകരം ഒന്നാംഘട്ടം നാലാഴ്ച കൂടി നീട്ടാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. ഇതിനോടു യോജിക്കാന്‍ ഹമാസ് തയാറാവാത്തതാണു സാഹചര്യം വഷളാക്കിയിരിക്കുന്നത്.

വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം റമസാന്‍ വരെയോ ഏപ്രില്‍ 20 വരെയോ നീട്ടാന്‍ യുഎസിന്റെ മധ്യപൂര്‍വേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് നിര്‍ദേശിച്ചിരുന്നു.

അതേസമയം, സഹായങ്ങളുമായി വരുന്ന ട്രക്കുകള്‍ തടയുന്ന തീരുമാനം വിലകുറഞ്ഞ ബ്ലാക്ക് മെയിലിങ്ങാണെന്നും യുദ്ധക്കുറ്റമാണെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ഹമാസ് പ്രതികരിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനമാണിതെന്നും ഇസ്രായേലിന്റെ തീരുമാനം പിന്‍വലിപ്പിക്കാന്‍ മധ്യസ്ഥര്‍ ഇടപെടണമെന്നും ഹമാസ് പറഞ്ഞു.

Latest Stories

ചൈനയുമായുള്ള കടുത്ത മത്സരം നിലനിൽക്കെ, ശ്രീലങ്കയിൽ ഊർജ്ജ കേന്ദ്രം വികസിപ്പിക്കാൻ ഇന്ത്യ

CSK UPDATES: ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ടെസ്റ്റ് കളിക്കുന്ന ടീം നിങ്ങൾ തന്നെയാടാ ഉവ്വേ, അതിദുരന്തമായി ചെന്നൈ സൂപ്പർ കിങ്സിന്റെ കണക്കുകൾ; ഇതിന് ന്യായീകരണം ഇല്ല

CSK VS DC: ധോണി ഇന്ന് വിരമിക്കുന്നു? ചെന്നൈയുടെ കളി കാണാനെത്തി രക്ഷിതാക്കള്‍, ഞെട്ടലില്‍ ആരാധകര്‍, സോഷ്യല്‍ മീഡിയ നിറച്ച് വൈറല്‍ പോസ്റ്റുകള്‍

പൊട്ടലും ചീറ്റലും തന്നെ, 66ൽ 4 ഹിറ്റുകൾ; ഇനി പ്രതീക്ഷ ഈ സിനിമകൾ..

പരീക്ഷയിൽ ആർ.എസ്.എസ് പരാമർശം; എ.ബി.വി.പി പ്രതിഷേധത്തെ തുടർന്ന് പ്രൊഫസർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി ചൗധരി ചരൺ സിംഗ് സർവകലാശാല

'സുരേഷ് ഗോപിയുടേത് അഹങ്കാരവും ഹുങ്കും നിറഞ്ഞ പ്രവർത്തനം, പെരുമാറുന്നത് കമ്മീഷണർ സിനിമയിലെ പോലെ'; വി ശിവൻകുട്ടി

തൊഴിലാളികള്‍ പരാതിപ്പെട്ടാലും ഇല്ലെങ്കിലും നടപടിയെടുക്കും; കൊച്ചിയിലെ തൊഴില്‍ പീഡനത്തിനെതിരെ വി ശിവന്‍കുട്ടി രംഗത്ത്

LSG UPDATES: എന്റെ പൊന്ന് സഞ്ജീവ് സാറേ അവൻ ടീമിൽ ഉള്ളപ്പോൾ എന്തിനാ പേടിക്കുന്നത്, ഇന്ത്യൻ താരത്തെ പുകഴ്ത്തി രോഹിത് ശർമ്മ; ലക്നൗ പോസ്റ്റ് ചെയ്ത വീഡിയോ കാണാം

CSK VS DC: അപ്പോ ഇങ്ങനെയൊക്കെ കളിക്കാനറിയാം അല്ലേ, ചെന്നൈ ബോളര്‍മാരെ ഓടിച്ച് കെഎല്‍ രാഹുല്‍, മിന്നല്‍ ബാറ്റിങ്ങില്‍ ഫോം വീണ്ടെടുത്ത് താരം, ഡല്‍ഹിക്ക് മികച്ച സ്‌കോര്‍

മുസഫർനഗറിൽ ഈദ് പ്രാർത്ഥനക്ക് ശേഷം വഖഫ് ബില്ലിനെതിരായ പ്രതിഷേധം; നൂറുകണക്കിന് മുസ്‌ലിംകൾക്കെതിരെ കേസെടുത്ത് യുപി പോലീസ്