ഹിസ്ബുള്ള കമാന്‍ഡര്‍ ഫുആദ് ഷുകൂറിനെ കൊലപ്പെടുത്തി; തീവ്രവാദികളെ തിരഞ്ഞ് പിടിച്ച് വധിക്കുമെന്ന് ഇസ്രയേല്‍; 18 വര്‍ഷങ്ങള്‍ക്ക് ശേഷം ബെയ്‌റൂത്ത് ആക്രമിച്ചു

ഇസ്രയേലിനെതിരെ ആയുധമെടുത്ത തീവ്രവാദി ഗ്രൂപ്പുകളുടെ നേതാക്കന്‍മാരെ വധിച്ച് ഐഡിഎഫ്. ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാന്‍ഡര്‍ ഫുആദ് ഷുകൂറിനെ കൊലപ്പെടുത്തിയതായി സൈന്യം സ്ഥിരീകരിച്ചു. തീവ്രവാദികളെ തിരഞ്ഞ് പിടിച്ച് വധിക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന് പകരമാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. ഐഡിഎഫിന്റെ പ്രത്യാക്രമണത്തില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെടുകയും 74 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ സൂത്രധാരന്‍ ഫുആദ് ആയിരുന്നു. തുടര്‍ന്നാണ് ഇയാളെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്.

കഴിഞ്ഞ ജനുവരിയില്‍ ബെയ്‌റൂത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് സാലിഹ് അരൂരി കൊല്ലപ്പെട്ടിരുന്നു. 2006ന് ശേഷം ബെയ്‌റൂത്തില്‍ ഇസ്രായേല്‍ നടത്തുന്ന ആദ്യ ആക്രമണമായിരുന്നു അത്.

അതേസമയം, ഗാസയുടെ ഭരണത്തലവനും ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനുമായ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനിലെ തെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയ്യയുടെ മരണം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇസ്മാഈല്‍ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് മാസം മുമ്പ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും ഹനിയ്യ ഇറാനിലെത്തിയിരുന്നു. ഇതിന് പിന്നിലും ഇസ്രയേലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം