'ക്യാമറകള്‍ എടുത്ത് ഈ നിമിഷം ഓഫീസില്‍ നിന്ന് ഇറങ്ങണം'; അല്‍ ജസീറ ചാനലില്‍ അതിക്രമിച്ച് കയറി ഇസ്രയേല്‍ സൈന്യം; വെസ്റ്റ് ബാങ്കിലെ ഓഫീസ് പൂട്ടിച്ചു

വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ അല്‍ ജസീറ ചാനലിന്റെ ഓഫീസില്‍ റെയിഡ്. പരിശോധനകള്‍ക്ക് പിന്നാലെ ബ്യൂറോ അടച്ചുപൂട്ടാന്‍ ഇസ്രയേലി സൈന്യം ഉത്തരവിട്ടു. 45 ദിവസത്തേക്ക് അടച്ചിടാനാണ് നിര്‍ദേശം. ഇന്നു പുലര്‍ച്ചെയാണ് സൈന്യം ഓഫിസില്‍ റെയ്ഡ് നടത്തിയത്.

തത്സമയ സംപ്രേഷണം നടക്കുന്നതിനിടെ മാസ്‌ക് ധരിച്ച, ആയുധധാരികളായ സൈനികര്‍ ഓഫിസിലെത്തി ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമരിക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് കൈമാറി. ഇസ്രായേലി സൈന്യം ഓഫിസിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെയും ഉത്തരവ് കൈമാറുന്നതിന്റെയും ദൃശ്യങ്ങള്‍ തത്സമയം അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെററ് വര്‍ക്കിന്റെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അല്‍-ഒമാരിക്കാണ് ബ്യൂറോ അടക്കാനുള്ള ഉത്തരവ് കൈമാറിയത്. തീരുമാനത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് അല്‍ ജസീറ പറയുന്നു.

നടപടിയെ അല്‍ ജസീറ അപലപിച്ചു. എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫീസില്‍ നിന്ന് ഇറങ്ങാനാണ് ഇസ്രയേലി സൈനികന്‍ അറബിയില്‍ ആവശ്യപ്പെട്ടത്. ഈ ഏകപക്ഷീയമായ സൈനീക തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നുവെന്ന് സ്ഥാപനം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യാവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ലംഘിക്കുന്ന ക്രമിനല്‍ പ്രവര്‍ത്തിയെന്നാണ് അല്‍ ജസീറ ഇസ്രയേലി സൈന്യത്തിന്റെ ഈ നടപടിയെക്കുഒറിച്ചുള്ള പ്രസ്താവനയില്‍ പറഞ്ഞത്.

അതേസമയം, പലസ്തീന്‍ ജനതയ്ക്കെതിരായ അധിനിവേശ കുറ്റകൃത്യങ്ങള്‍ തുറന്നുകാട്ടുന്ന മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പുതിയ ലംഘനമായി ഈ വിലക്കിനെ കാണുന്നുവെന്ന് പലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് പ്രതികരിച്ചു.

Latest Stories

ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ അടിച്ച് മലയാളി; പകരക്കാരനിലൂടെ തിരിച്ചടിച്ച് വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

മറ്റു വഴികള്‍ എനിക്കുണ്ടായിരുന്നില്ല, ഒരോരുത്തരോടും ക്ഷമ ചോദിക്കുന്നു; നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്; പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; സിപിഎമ്മിന് അടിയറവ് പറഞ്ഞ് പിവി അന്‍വര്‍

രാവണന്‍കോട്ട ചുവന്നു, ശ്രീലങ്ക തിരഞ്ഞെടുപ്പില്‍ പുതുചരിത്രം; മാര്‍ക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റ്

ലൂണയില്ലാതെ വീണ്ടും, ബ്ലാസ്റ്റേഴ്‌സിനായി ജീസസിന് ഉയിർത്തെഴുന്നേൽക്കാനുള്ള സമയം; ഹാഫ് ടൈം റിവ്യൂ

ഇന്ത്യക്ക് ചരിത്ര നേട്ടം; ചെസ്സ് ഒളിമ്പ്യാഡിൽ ഇരട്ട സ്വർണ്ണം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ചരിത്രത്തിലെ ഏറ്റവും ശക്തമായ നിലയിലെന്ന് ബൈഡന്‍; എല്ലാ പ്രശ്‌നങ്ങളും സമാധാനപരമായി പരിഹരിക്കണമെന്ന് മോദി

ദേവേന്ദ്രന് വേണ്ടി ആര്‍എസ്എസ്, മാറ്റത്തിന് ബിജെപി?

മഹാരാഷ്ട്ര പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ബിജെപി ചിന്തകള്‍!

അന്‍വറിനെ ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ല; സുവ്യക്തമായ വാചകത്തെ വളച്ചൊടിച്ചു; മാധ്യമ വാര്‍ത്തകള്‍ തള്ളി പിഎംഎ സലാം

'പീസ് ഓഫ് ***' എസ്പാൻയോളിനെതിരായ റയൽ മാഡ്രിഡിൻ്റെ വിജയത്തിനിടെ കാർഡ് കാണിച്ചതിന് റഫറിക്കെതിരെ രോഷാകുലനായി ജൂഡ് ബെല്ലിംഗ്ഹാം