ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പൊരുതുന്ന പടിഞ്ഞാറന്‍ സഖ്യശക്തികള്‍ അവരുടെ ആയുധങ്ങള്‍ ഹമാസിനുനേരെ തിരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാന്‍ വിവിധരാജ്യങ്ങള്‍ ഒരുമിച്ചുപോരാടിയതുപോലെ ഹമാസിനെ നേരിടണം. ഇസ്രയേലിനു പിന്തുണയുമായി ജറുസലേമിലെത്തിയ മക്രോണ്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹമാസ്-ഇസ്രയേല്‍ യുദ്ധം ഒടുങ്ങിയശേഷം പലസ്തീന്‍ സമാധാനപ്രക്രിയ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്കും മക്രോണ്‍ സന്ദര്‍ശിക്കും.
ഇസ്രായേല്‍ ബന്ദികളുടെ മോചനത്തിനും മാക്രോണ്‍ ഇടപെടുമെന്നാണ് സൂചന. ഇസ്രായേല്‍ ?പ്രസിഡന്റ് ഇസാക് ഹെര്‍സോഗ്, മുതിര്‍ന്ന നേതാക്കളായ ബെന്നി ഗാന്റ്‌സ്, യായിര്‍ ലാപിഡ് എന്നിവരുമായും മാക്രോണ്‍ കൂടിക്കാഴ്ച നടത്തും.
Read more
നേരത്തേ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരും ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17നാണ് ഇ?സ്രായേല്‍ സന്ദര്‍ശിക്കുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചത്.