പോളിയോ വാക്‌സിന്‍ വിതരണത്തിനിടയിലും ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍; 33 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗാസയിലെ പോളിയോ വാക്‌സിന്‍ വിതരണത്തിനിടിയലും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. പോളിയോ വാക്സിന്‍ യജ്ഞത്തിനായി ഗാസയിൽ മൂന്നു ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സന്നദ്ധത അറിയിച്ചിരുന്നു. പോളിയോ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ തുടരാനായി സ്‌ഫോടനങ്ങള്‍ നിര്‍ത്താന്‍ ഇസ്രയേലില്‍ സമ്മര്‍ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹത്തോട് പലസ്തീന്‍ ആരോഗ്യമന്ത്രി മജീദ് അബു റമദാന്‍ ആഹ്വാനം ചെയ്തു.

പോളിയോ വാക്‌സിന്‍ വിതരണം കേന്ദ്രപ്രദേശങ്ങളില്‍ പരിമിതപ്പെടുത്തിയതിനാല്‍ ഗാസ സിറ്റിക്ക് വടക്കും റാഫയ്ക്ക് തെക്കുമാണ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിൽ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 33 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ശനിയാഴ്ച ഗാസയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്ത ആറ് ബന്ദികള്‍ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ലെന്ന് ഹമാസിന്‌റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബാസം നെയിം അല്‍ ജസീറയോട് പറഞ്ഞു.

അധിനിവേശ വെസ്റ്റ് ബാങ്കിന്‌റെ വടക്കും തെക്കുമുള്ള നിരവധി നഗരങ്ങളില്‍ ഇസ്രയേലി സൈന്യം റെയ്ഡ് നടത്തി. വടക്കന്‍ അധിനിവേശ വെസ്റ്റ്ബാങ്കിലെ നബ്ലസില്‍ മുറബ്ബാ ചെക്‌പോസ്റ്റിലൂടെ നഗരത്തിലേക്ക് ഇരച്ചുകയറിയ ഇസ്രയേലി സൈനിക വാഹനങ്ങള്‍ തെരുവുകളില്‍ പട്രോളിങ് നടത്തുകയും വീടുകള്‍ റെയ്ഡ് ചെയ്യുകയും ചെയ്തു.

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 40,819 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 94,291 പേര്‍ക്കു പരുക്കേറ്റു.

Latest Stories

എന്റെ നായകന്റെ രീതി അതായത് കൊണ്ടാണ് കളത്തിൽ ഇറങ്ങാത്തത്, അത് അല്ലെങ്കിൽ അവൻ ഇന്ന് ഉണ്ടാകുമായിരുന്നു; മത്സരത്തിന് മുമ്പ് വമ്പൻ വെളിപ്പെടുത്തലുമായി ബുംറ

" മെസിക്കെതിരെ കളിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ വൈറൽ

BGT 2025: മോനെ രാഹുലേ, നിനക്കും ടീമിൽ നിന്ന് പുറത്ത് പോകണോ; ബാറ്റിംഗിൽ ഫ്ലോപ്പ് ആയി കെ എൽ രാഹുൽ

രൺബീർ കപൂർ മുതൽ യുവരാജ് സിംഗ് വരെ; രൺവീർ സിങ്ങിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ദീപിക പദുക്കോൺ ഡേറ്റിംഗ് നടത്തിയ പ്രമുഖർ

ആദ്യദിവസം തന്നെ വടിയെടുത്ത് ഗവര്‍ണര്‍; സര്‍ക്കാര്‍ തീരുമാസം അംഗീകരിക്കാതെ അര്‍ലേക്കറുടെ നാടകീയനീക്കം; എഡിജിപി  മനോജ് ഏബ്രഹാമിനെ വിളിച്ചുവരുത്തി

BGT 2025: ഇങ്ങനെ ആണെങ്കിൽ കിങ്ങേ, നീയും പുറത്താകും ടീമിൽ നിന്ന്; വീണ്ടും ഓഫ് സൈഡ് കുരുക്കിൽ വിക്കറ്റ് നഷ്ടപ്പെടുത്തി വിരാട് കോഹ്ലി

ഒളിച്ചുകളിച്ച് ഇന്‍ഫോസിസിലെ പുള്ളിപ്പുലി; മൈസൂരു ക്യാമ്പസില്‍ ഡ്രോണ്‍ക്യാമറ നിരീക്ഷണം; കൂടുകള്‍ സ്ഥാപിച്ചു; മലയാളി കുടുംബങ്ങളും ഭീതിയില്‍

“ഈ കളിയിൽ വിശ്രമം തിരഞ്ഞെടുത്ത് ഞങ്ങളുടെ ക്യാപ്റ്റൻ നേതൃത്വം തെളിയിച്ചു”; രോഹിതിനെ പുറത്തിരുത്തി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ, തുടക്കത്തിൽ തന്നെ വിരാട് കോഹ്‌ലി അടക്കം നാല് വിക്കറ്റ് നഷ്ട്ടം

BGT 2025: ഗംഭീർ ഒറ്റ ഒരുത്തനാണ് ഇതിനെല്ലാം കാരണം, രോഹിതും അതിന് കൂട്ട് നിന്നു; താരങ്ങൾക്കെതിരെ വിമർശനം ശക്തം

സ്ത്രീകളുടെ സൗജന്യ യാത്ര കര്‍ണാടക ആര്‍ടിസിയുടെ അടിത്തറ ഇളക്കി; നഷ്ടം നികത്താന്‍ പുരുക്ഷന്‍മാരുടെ പോക്കറ്റ് അടിക്കാന്‍ നീക്കം; ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി