കഥ അവസാനിക്കുന്നില്ല; ഹിസ്ബുള്ളയെ വെറുതെ വിടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി; ലെബനനിലുടനീളം നൂറോളം ജെറ്റുകള്‍ ഉപയോഗിച്ച് ആക്രമണം

ലെബനന്‍ സായുധ വിഭാഗമായ ഹിസ്ബുള്ളയെ വെറുതെ വിടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി നടത്തിയ ആക്രമണം അവസാനത്തേതല്ലെന്ന് അദേഹം പറഞ്ഞു.

റാക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേല്‍ രാഷ്ട്രത്തെ ആക്രമിക്കാന്‍ ഹിസ്ബുള്ള ശ്രമിച്ചു. ആ ഭീഷണി ഇല്ലാതാക്കാന്‍ ശക്തമായ, മുന്‍കരുതല്‍ ആക്രമണം നടത്താന്‍ ഐഡിഎഫിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹിസ്ബുള്ളയ്ക്കെതിരെ തുടര്‍ ആക്രമണം ഉണ്ടാകുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി.

തെക്കന്‍ ലെബനനിലുടനീളം നൂറോളം ജെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. അതിന് മറുപടിയായി അധിനിവിഷ്ട ഗോലാന്‍ കുന്നിലെ ഇസ്രയേല്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഹിസ്ബുള്ളയും വലിയ ഡ്രോണ്‍- റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഹിസ്ബുള്ളയുടെ ആക്രമണങ്ങളെ പ്രകീര്‍ത്തിച്ചും പിന്തുണച്ചും ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഹൂതി എന്നീ ഇറാന്‍ പിന്തുണയുള്ള മേഖലയിലെ മറ്റ് സായുധ സംഘങ്ങളും രംഗത്തെത്തിയിരുന്നു.

നേരത്തെ, പലസ്തീനില്‍ സമാധാനം കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ പ്രകോപനം ഉണ്ടായിരിക്കുന്നത്. ഇസ്രായേലിനെതിരായ ആദ്യഘട്ട ആക്രമണം പൂര്‍ത്തിയാക്കിയെന്ന് ഹിസ്ബുള്ള അറിയിച്ചു. 11 ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 321 റോക്കറ്റുകള്‍ തൊടുത്തുവെന്ന് ഹിസ്ബുള്ള അറിയിച്ചു. ആക്രമണങ്ങളെ തുടര്‍ന്ന് 48 മണിക്കൂര്‍ സമയത്തേക്ക് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇസ്രായേല്‍ പ്രതിരോധസേനക്ക് അധികാരം നല്‍കിയെന്നും യോവ് ഗാലന്റ് അറിയിച്ചു.

ഒരു മാസം മുമ്പ് ബെയ്റൂത്തില്‍ വെച്ച് കമാന്‍ഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ജറുസലേം അടക്കമുള്ള നഗരങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യയിലെ സാഹചര്യം പ്രസിഡന്റ് ജോ ബൈഡന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക അറിയിച്ചു.

Latest Stories

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

BGT 2025: ടെസ്റ്റിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങി രോഹിത് ശർമ്മ; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

നിതീഷ് കുമാറിനായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുണ്ടെന്ന് ലാലു പ്രസാദ്; എന്താ കഥയെന്ന് ചിരിയോടെ ബിഹാര്‍ മുഖ്യമന്ത്രി; തിരിച്ചെത്തുമോ 'ബഡാ ഭായ് - ഛോട്ടാ ഭായ്' സഖ്യം

അൽകസാറിനും XUV700 നും എതിരാളിയായി ഇനി മാരുതിയുടെ ഹൈബ്രിഡ് 7-സീറ്റർ എസ്‌യുവി !

വയനാട് പുനരധിവാസം; ജനുവരി 15ന് ആദ്യഘട്ട പട്ടിക പുറത്തിറക്കുമെന്ന് മന്ത്രി കെ രാജന്‍

'നായികയാകാന്‍ കഷ്ടപ്പെടുന്ന വെറുമൊരു കൊച്ച് കുഞ്ഞ്', പരിഹാസങ്ങളില്‍ നിന്നുള്ള ഉയര്‍ച്ച..; കുറിപ്പുമായി എസ്തര്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം; പിഎസ്‌സിയ്ക്കും സംസ്ഥാന സര്‍ക്കാരിനും മറുപടി നല്‍കാന്‍ ആറ് ആഴ്ചത്തെ സമയം