ഹമാസിനെ കര, നാവിക, വ്യോമമാര്‍ഗത്തിലൂടെ നശിപ്പിക്കും; ഒരടി പിന്നോട്ടില്ല, യുദ്ധം രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

ഭീകരസംഘടനയായ ഹമാസിമനാടുള്ള യുദ്ധം രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലേക്കു കൂടുതല്‍ സൈനിക സംഘത്തെ എത്തിച്ചിട്ടുണ്ട്. ഹമാസിനെ കര, നാവിക, വ്യോമമാര്‍ഗത്തിലൂടെ നശിപ്പിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നതാണു സ്ഥിതി. ആ പരീക്ഷണത്തിലൂടെ നമ്മള്‍ കടന്നുപോവുകയാണ്. ഇത് അവസാനിക്കുന്നത് എങ്ങനെ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇസ്രയേല്‍ വിജയിക്കും. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും ഹമാസ് ബന്ദികളാക്കിയവരുടെയും കുടുംബാംഗങ്ങളെ നെതന്യാഹു കണ്ടു.

ഒറ്റദിവസം 450 ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് ഇസ്രായേല്‍ സേനയും പറഞ്ഞു. ഒക്ടോബര്‍ ഏഴു മുതലിങ്ങോട്ട് തങ്ങളുടെ 331 സൈനികര്‍ മരിച്ചു. വടക്കന്‍ ഗസ്സയിലെ വിവിധ മേഖലകളില്‍ ആക്രമണം നടത്തി. കൂടാതെ ജബാലിയ, ഖാന്‍ യൂനുസ് എന്നിവിടങ്ങളിലും വ്യോമാക്രമണങ്ങളുണ്ടായി. പദ്ധതികള്‍ക്കനുസരിച്ച് സൈനികനടപടി പുരോഗമിക്കുന്നുവെന്നും കരയാക്രമണം വ്യാപിപ്പിക്കുമെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് ഭീകരാക്രമണം നടത്തിയ ഹമാസ് കമാന്‍ഡര്‍ അസം അബൂ റകബയെ വധിച്ചുവെന്ന് ഐഡിഎഫ്. ഇന്നലെ രാത്രിയിലാണ് ഹമാസ് കമാന്‍ഡറെ വധിച്ചതെന്ന് ഇ്രസയേല്‍ വ്യക്തമാക്കി.

അതേസമയം, ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന ഗാസയിലെ ഇന്റര്‍നെറ്റ്-ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ച് തുടങ്ങി. വെള്ളിയാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 36 മണിക്കൂറോളം ആശയവിനിമയം തടസപ്പെട്ടിരുന്നു. ആക്രമണത്തില്‍ കമ്മ്യൂണിക്കേഷന്‍ ലൈനുകളും ടവറുകളും തകര്‍ന്നതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ്-ഫോണ്‍ സേവനങ്ങള്‍ തടസപ്പെട്ടത്.

Latest Stories

"എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ആ കിരീടം, അത് നേടണം"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

'അവന്‍ ടീമിന് ഭാരം, നിലവില്‍ ഒരു പ്രയോജനവുമില്ല'; ഓസീസ് താരങ്ങള്‍ പോലും പരിതാപത്തോടെ നോക്കി കാണുന്ന ഇന്ത്യന്‍ താരം

ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ..; ലൈംഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രവുമായി സ്‌നേഹ

ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊല്യൂഷൻസിലെ അധ്യാപകരെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം

എല്ലാം അനുകൂലമായി വന്നപ്പോൾ സഞ്ജുവിന് പണി കിട്ടാൻ സാധ്യത, താരത്തിന്റെ ആഗ്രഹത്തിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി; സംഭവം ഇങ്ങനെ

'തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ പടുത്തുയത്തിയ സാമ്പത്തിക വിദഗ്ദ്ധൻ'; വാക്കുകൾക്കതീതനാണ് മൻമോഹൻ സിംഗ്

BGT 2024: ഐസിസി കാണിച്ചത് ഇരട്ടത്താപ്പ്, അവൻ ചെയ്ത തെറ്റിന് വമ്പൻ ശിക്ഷ കൊടുക്കേണ്ടതിന് പകരം മിട്ടായി കൊടുത്ത പോലെയായി ഇത്; ആരോപണവുമായി മൈക്കിൾ വോൺ

'കാലുമാറ്റക്കാരന്റെ കെട്ടുകഥ', ആ സിനിമയും മന്‍മോഹന്‍ സിംഗും; കോണ്‍ഗ്രസിനെ വീഴ്ത്താന്‍ ബിജെപിയുടെ സിനിമാ തന്ത്രം

ചെരുപ്പൂരി അണ്ണാമലൈയുടെ ശപഥം; ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ സ്വയം ചാട്ടവാറിന് അടിച്ച് വഴിപാട്, 48 ദിവസത്തെ വ്രതം തുടങ്ങി

ഇന്ത്യയുടെ ഈ ദുരവസ്ഥക്ക് കാരണം അവൻ ഒറ്റ ഒരുത്തൻ, ഇന്ന് രാവിലത്തെ പ്രവർത്തി അതിന് ഉദാഹരണം: എംഎസ്കെ പ്രസാദ്