ട്രംപിന്റെ സമ്മതത്തോടെ ഏകപക്ഷീയമായി വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രായേൽ; ഗാസയിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം

ഹമാസുമായുള്ള വെടിനിർത്തൽ കരാർ ഏകപക്ഷീയമായി അവസാനിപ്പിച്ച് ചൊവ്വാഴ്ച പുലർച്ചെ ഗാസ മുനമ്പിൽ അപ്രതീക്ഷിതമായി വ്യോമാക്രമണം നടത്തി ഇസ്രായേൽ. കുറഞ്ഞത് 205 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം. വടക്കൻ ഗാസ, ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റഫ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നതിൽ കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും കുട്ടികളും കുഞ്ഞുങ്ങളും ഉണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഗാസയിൽ ഹമാസിനെതിരെ “ശക്തമായ നടപടി” സ്വീകരിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിക്കാൻ വിസമ്മതിക്കുകയും എല്ലാ വെടിനിർത്തൽ നിർദ്ദേശങ്ങളും നിരസിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. “ഇനി മുതൽ ഇസ്രായേൽ കൂടുതൽ സൈനിക ശക്തിയോടെ ഹമാസിനെതിരെ പ്രവർത്തിക്കും.” പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഗാസയിൽ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരാൻ ഇസ്രായേൽ സൈന്യം തയ്യാറാണെന്നും വ്യോമാക്രമണത്തിനപ്പുറം ആക്രമണം വ്യാപിപ്പിക്കുമെന്നും നെതന്യാഹു അറിയിച്ചു.

ഹമാസ് കമാൻഡർമാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് സൈന്യം വിശേഷിപ്പിച്ചെങ്കിലും, വ്യോമാക്രമണങ്ങളുടെ അലയൊലികളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി വീഡിയോകളും പ്രാദേശിക റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. വ്യോമാക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ട്, ഗാസ മുനമ്പിലെ പ്രതിരോധമില്ലാത്ത സാധാരണക്കാർക്കെതിരായ വംശഹത്യ യുദ്ധം ഇസ്രായേൽ പുനരാരംഭിച്ചതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. “നെതന്യാഹുവും അദ്ദേഹത്തിന്റെ തീവ്രവാദി സർക്കാരും വെടിനിർത്തൽ കരാർ അട്ടിമറിക്കാൻ തീരുമാനിച്ചിരിക്കുന്നു.” ഹമാസ് ചൊവ്വാഴ്ച രാവിലെ പറഞ്ഞു.

അതേസമയം, ഗാസയിൽ വ്യോമാക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിയാലോചിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. “പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതുപോലെ, ഹമാസ്, ഹൂത്തികൾ, ഇറാൻ – ഇസ്രായേലിനെ മാത്രമല്ല, യുഎസിനെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാവരും – ഒരു വില നൽകേണ്ടിവരും, എല്ലാവരും നരകം കാണേണ്ടി വരും.” ലീവിറ്റ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.

Latest Stories

സുനിതയുടെ മടങ്ങിവരവ് ഇലോൺ മസ്‌ക്കിന്റെ ആധിപത്യം ഉറപ്പിക്കലോ? നാസയുടെ തളർച്ചയും സ്പേസ് എക്സിന്റെ വളർച്ചയും

ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും ബാങ്കുകളും തമ്മില്‍ അവിശുദ്ധ ബന്ധമോ? സിബിഐ അന്വേഷണം നിര്‍ദ്ദേശിച്ച് സുപ്രീം കോടതി

എന്റെ ചാരിറ്റി സ്വീകരിക്കാന്‍ ആ സ്ത്രീ തയാറായില്ല, അത് എന്നെ ശരിക്കും സ്പര്‍ശിച്ചു; വീഡിയോയുമായി പ്രിയങ്ക

പാറക്കലിലെ കുഞ്ഞിന്റെ കൊലപാതകം; 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി

ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കും; നിർണായക നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

IPL 2025: അന്ന് കോഹ്‌ലിയുടെ സഹതാരം, ഇന്ന് നിയന്ത്രിക്കാൻ ഒരുങ്ങുന്ന അമ്പയർ; പഴയ പുലിയുടെ പുതിയ രൂപത്തിൽ ഉള്ള വരവിൽ ആരാധകർ ഹാപ്പി

തീവ്രവാദികള്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കണം; ഹമാസിനെ നശിപ്പിക്കും; കളിയിലെ നിയമങ്ങള്‍ മാറി; ഗാസയിലെ ആക്രമണങ്ങള്‍ അമേരിക്കയുടെ സഹായത്തോടെയെന്ന് ഇസ്രയേല്‍

ആ ആരാധകന്‍ കാരണമാണ് ഞങ്ങള്‍ ഒന്നിച്ചത്, ചായ് ഫ്‌ളൈറ്റ് പിടിച്ച് ഡേറ്റിംഗിന് വന്നു..; പ്രണയകഥ വെളിപ്പെടുത്തി ശോഭിത

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും വലിയ കുട്ടികളുടെ മരണസംഖ്യക്കാണ് ഇസ്രായേലിന്റെ ഇന്നലത്തെ വ്യോമാക്രമണങ്ങൾ കാരണമായത്: യൂണിസെഫ് മേധാവി

IPL 2025: പോയത് പുലിയെങ്കിൽ വരുന്നത് സിംഹം, ആദ്യ മത്സരത്തിൽ ഹാർദിക്കിന് പകരം മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത് ആ താരം