പലസ്തീനിലെ ജനവാസ മേഖലകളിലും ക്യാമ്പുകളിലും വ്യാപക ആക്രമണവുമായി ഇസ്രയേൽ; പലായനം ചെയ്ത് ജനങ്ങൾ

പലസ്തീനിലെ ജനവാസ മേഖലകളിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ. ഇന്നലെ ​ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകൾ ഗാസയിൽ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്ത് ലാഹിയ, ഖാൻ യൂനിസ്, അൽ മഗാസി പ്രദേശങ്ങളിൽ മാത്രം അമ്പത് പലസ്തീനികൾ വധിക്കപ്പെട്ടു.

റഫയിലെ പാർപ്പിട സമുച്ഛയത്തിലടക്കം ഇസ്രയേൽ ആക്രമണം ഉണ്ടായി. മധ്യ ഗാസയിൽ അഭയാർത്ഥി ക്യാമ്പുകളിലേക്ക് സൈനിക നീക്കം തുടങ്ങിയതോടെ ഒന്നര ലക്ഷത്തോളം ആളുകൾ പലായനത്തിന് ഒരുങ്ങുകുയാണ്. ബുറൈജ് ക്യാമ്പിന്റെ അടുത്ത് ടാങ്കുകൾ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. അന്താരാഷ്ട്ര രാജ്യങ്ങളുടെ ആവർത്തിച്ചുള്ള സമ്മർദ്ദം അവഗണിച്ചാണ് പലസ്തീനിലേക്ക് ഇസ്രയേൽ ആക്രമണം തുടരുന്നത്.

പ്രദേശത്തെ ക്യാമ്പുകളിൽ കഴിയുന്നവരരടക്കമുള്ള ജനങ്ങളോട് ദേർ അൽ ബലാഹ് പട്ടണത്തിലേക്ക് മാറാൻ നേരത്തേ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. നിലവിൽ ലക്ഷങ്ങൾ ജനങ്ങൾ അഭയം പ്രാപിച്ച നഗരത്തിന് കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ യുഎൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 ആഴ്ചത്തെ പോരാട്ടത്തിനിടെ ഗാസയിൽ 21,300ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ