തെക്കൻ ബെയ്റൂത്തിൽ ഇസ്രായേൽ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്ത് ചൊവ്വാഴ്ച രാവിലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ച ഏറ്റവും പുതിയ സംഭവമാണിതെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി ലെബനീസ് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ എൻ‌എൻ‌എ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രായേൽ വ്യോമാക്രമണത്തെ ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ ശക്തമായി അപലപിച്ചു. ലോകമെമ്പാടുമുള്ള ലെബനന്റെ “സുഹൃത്തുക്കളോട്” രാജ്യത്തിന്റെ സമ്പൂർണ്ണ പ്രദേശിക പരമാധികാരത്തിനുള്ള അവകാശത്തെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്തു. ഇസ്രായേലി വ്യോമാക്രമണം “ലെബനനെതിരെയുള്ള (ഇസ്രായേലിന്റെ) ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള അപകടകരമായ മുന്നറിയിപ്പാണ്” എന്നും അദ്ദേഹം പറഞ്ഞു. തെക്കൻ ബെയ്റൂത്തിലെ ഇസ്രായേൽ വ്യോമാക്രമണത്തെ വെടിനിർത്തലിന്റെയും യുഎൻ പ്രമേയം 1701 ന്റെയും വ്യക്തമായ ലംഘനമാണെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു.

“ഇസ്രായേൽ സിവിലിയന്മാർക്ക് അടിയന്തര ഭീഷണി” ഉയർത്തുന്ന ഒരു ഹിസ്ബുള്ള അംഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേലി സൈനിക പ്രസ്താവന അവകാശപ്പെട്ടു. 2024 നവംബർ 27 ന് ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാറിനുശേഷം ഈ പ്രദേശത്തുണ്ടായ ആദ്യത്തെ ഇസ്രായേലി ആക്രമണമാണിത്. നവംബർ മുതൽ ലെബനനിൽ ദുർബലമായ ഒരു വെടിനിർത്തൽ നിലവിലുണ്ടായിരുന്നു.

Latest Stories

PBKS VS KKR: പവർപ്ലേയിൽ ഒരു പരിശീലകൻ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അദ്ദേഹം എന്നോട് പറഞ്ഞത്: പ്രിയാൻഷ് ആര്യ

PBKS VS KKR: എടാ ചെക്കാ, മര്യാദക്ക് കളിച്ചില്ലേൽ സ്റ്റമ്പ് ഊരി ഞാൻ തലയ്ക്കടിക്കും; ഗ്ലെൻ മാക്സ്വെലിനു നേരെ വൻ ആരാധകരോഷം

എംജിഎസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതിപഥത്തിലെത്തിയത് നിരവധി പേര്‍

ഗുജറാത്തിലെ രണ്ട് നഗരങ്ങളില്‍ നിന്ന് മാത്രം അനധികൃതമായി കുടിയേറിയ 1024 ബംഗ്ലാദേശികള്‍ പിടിയില്‍; പരിശോധന നടത്തിയത് അഹമ്മദാബാദിലും സൂറത്തിലും

കോഴിക്കോട് പാക് പൗരന്മാര്‍ക്ക് നോട്ടീസ് നല്‍കി പൊലീസ്; 27ന് മുന്‍പ് രാജ്യം വിടണമെന്ന് നിര്‍ദ്ദേശം

വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പൂനെ കോടതി

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 'കുടിയിറക്കല്‍' ഇല്ല; കൂടുതല്‍ കാലം പാര്‍ലമെന്ററി സ്ഥാനങ്ങള്‍ വഹിച്ചവര്‍ക്ക് വ്യതിചലനം സംഭവിക്കാനിടയുണ്ട്; എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ഉണ്ണി

വിഎസ് അച്യുതാനന്ദന്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും; തീരുമാനം ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍

ഇന്ത്യ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

0 പന്തിൽ വിക്കറ്റ് നേട്ടം , ഈ കിങ്ങിന്റെ ഒരു റേഞ്ച് ; കോഹ്‌ലിയുടെ അപൂർവ റെക്കോഡ്